താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് : യുഡിഎഫ് രാപ്പകൽ സമരം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ദുരിതപൂർണ്ണമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചു വയനാട്ടിലെ യുഡിഎഫ് എംഎൽഎമാരുടെ നേതൃത്വത്തിൽ ഇന്ന് രാപ്പകൽ സമരം നടക്കും. കോഴിക്കോട് സിവിൽ സ്റ്റേഷന് മുന്നിൽ ഉച്ചയ്ക്ക് 2.30 മുതലാണ് പ്രതിഷേധം ആരംഭിക്കുന്നത്. സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, കൽപ്പറ്റ എംഎൽഎ ടി. സിദ്ധിഖ് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ചുരത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങൾ തമ്മിൽ ഏകോപനമില്ലെന്നും സർക്കാർ സംവിധാനങ്ങൾ തികഞ്ഞ നിസ്സംഗത കാട്ടുകയാണെന്നും യുഡിഎഫ് ആരോപിക്കുന്നു.

ദിവസേന ആയിരക്കണക്കിന് യാത്രക്കാർ മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങുന്ന സാഹചര്യം നിലനിൽക്കുമ്പോഴും ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന് എംഎൽഎമാർ ചൂണ്ടിക്കാട്ടി. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാകുന്നത് വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...