തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കരിക്കകം ചാമുണ്ഡി ദേവിക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് 22 ന് രാവിലെ 6 മുതൽ വൈകിട്ട് 5 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി സിറ്റി പോലീസ്. കഴക്കൂട്ടം- കാരോട് ബൈപ്പാസ് റോഡിൽ കുഴുവിള മുതൽ ചാക്ക വരെയുള്ള ഭാഗത്തും സർവ്വീസ് റോഡുകൾ, വെൺപാലവട്ടം, കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ, മാധവപുരം റോഡ് കരിക്കകം ക്ഷേത്രം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കോവളം, ഈഞ്ചക്കൽ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചാക്ക ഭാഗത്തുനിന്ന് ലോർഡ്‌സ് ജംഗ്ഷനിൽ ആളുകളെ ഇറക്കിയ ശേഷം മേൽപ്പാലം വഴി വേൾഡ് മാർക്കറ്റിൽ പാർക്ക് ചെയ്യണം. തുമ്പ, പെരുമാതുറ ഭാഗങ്ങളിൽ നിന്ന് ഭക്തജനങ്ങളുമായി എത്തുന്നവർ വാഹനങ്ങൾ കൊച്ചുവേളി ഓൾ സെയ്ന്റ്‌സ് റോഡിൽ ഇറക്കിയ ശേഷം ശംഖുമുഖം പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

ആറ്റിങ്ങൽ, കഴക്കൂട്ടം ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ലുലു മാളിന് എതിർവശം ആളെ ഇറക്കിയ ശേഷം ചാക്ക വരെയുള്ള സർവ്വീസ് റോഡിൽ പാർക്ക് ചെയ്യണം. പൊങ്കാല ദിവസമായ നാളെ രാവിലെ 4 മുതൽ തിരുവന്തപുരത്തെ വിവിധ ഡിപ്പോകളിൽ നിന്ന് ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസിയുടെ സർവ്വീസ് ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...