ഭാരത് ജോഡോ യാത്ര ; തിരുവനന്തപുരം ജില്ലയിലെ ഗതാഗത നിയന്ത്രണത്തിന്റെ വിശദാംശങ്ങള്‍ അറിയാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടും, നിയമസഭാ സമ്മേളനം, ഓണാഘോഷ സമാപന ഘോഷയാത്ര എന്നിവയോട് അനുബന്ധിച്ചും തിരുവനന്തപുരം നഗരത്തില്‍ രണ്ട് ദിവസം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.  ഭാരത് ജോഡോയുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് 4 മുതല്‍ 8 വരെ പ്രാവച്ചമ്പലം മുതല്‍ കേശവദാസപുരം വരെയുള്ള റോഡിലും നാളെ രാവിലെ 6 മുതല്‍ വൈകിട്ട് 8 വരെ നേമം മുതല്‍ കഴക്കൂട്ടം വരെയുള്ള റോഡിലും നിയന്ത്രണം ഉണ്ടാകും.

നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. ഓണം വാരാഘോഷം സമാപന ഘോഷയാത്രയോട് അനുബന്ധിച്ച് 12ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി 10 മണി വരെ ചുവടെ പറയും പ്രകാരമുള്ള ഗതാഗത ക്രമീകരണം ഉണ്ടാക്കിയിരിക്കുന്നതാണ്. ഘോഷയാത്ര കടന്ന് പോകുന്ന കവടിയാർ-വെള്ളയമ്പലം-മ്യൂസിയം-ആർ.ആർ ലാബ്-പാളയം-സ്പെൻസർ-സ്റ്റാച്യു-ആയുർവേദ കോളജ്-ഓവർ ബ്രിഡ്ജ്-പഴവങ്ങാടി-കിഴക്കേക്കോട്ട-വെട്ടി മുറിച്ച കോട്ട-മിത്രാനന്തപുരം-പടിഞ്ഞാറേക്കോട്ട-ഈഞ്ചക്കൽ വരെയുള്ള റോഡുകളിൽ വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...