കോന്നി : കോന്നി വകയാറില്‍ റോഡില്‍ വെള്ളം നിറഞ്ഞ് ഗതാഗതം തടസപ്പെട്ടു. വൈകീട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി ഓട നിര്‍മ്മിക്കുന്നതിനാല്‍ ദിവസങ്ങളായി കെട്ടിനിന്ന വെള്ളം റോഡിലേക്ക് ഒഴുകിയെത്തിയതാണ് വെള്ളം നിറയാൻ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളക്കെട്ടിനെ തുടര്‍ന്ന് ദീര്‍ഘദൂര ബസുകള്‍ അടക്കം റോഡില്‍ നിര്‍ത്തിയിടേണ്ടി വന്നു. വെള്ളം ഇറങ്ങിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കുവാന്‍ കഴിഞ്ഞത്.
കോന്നി വകയാറില്‍ വെള്ളം കയറി ഗതാഗത തടസപ്പെട്ടു
RECENT NEWS
Advertisment