അട്ടച്ചാക്കൽ ഈസ്റ്റ് കോളനിയിലെ മണ്ണിടിച്ചിലുണ്ടായ സ്ഥലം പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇന്നലെ പെയ്ത മഴയിൽ അട്ടച്ചാക്കൽ ഈസ്റ്റ് കോളനിയിൽ മണ്ണിടിച്ചിലുണ്ടായി. കോളനിയിലെ നാടുകാണി അച്ചൻകുഞ്ഞിന്റെ കൃഷി ചെയ്യാതെ കിടക്കുന്ന വസ്തുവിലാണ് മണ്ണിടിച്ചിലുണ്ടായത് ആളപായമില്ല. അട്ടച്ചാക്കൽ ഈസ്റ്റ് ജംഗ്ഷന് മുകളിലുള്ള മലഞ്ചരുവിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഏതു നിമിഷവും മണ്ണിടിച്ചിലിനുള്ള സാധ്യത നിൽനിൽക്കുന്ന പ്രദേശം കൂടിയാണിത്. കോളനിയിലെ മുപ്പതോളം വീടുകൾ ദുരന്ത മുഖത്താണ് കഴിയുന്നത്.

കോന്നി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലുൾപ്പെടുന്നതാണ് ഈ പ്രദേശം.  ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്ന് പ്രദേശത്തെ പറമ്പുകളിലെല്ലാം വെള്ളം കെട്ടി നിൽക്കുകയാണ്. ഇവിടുത്തെ വീടുകളിലും കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. വീണ്ടും മഴപെയ്താൽ ഇവിടെ ദുരന്തമുണ്ടാവാനുള്ള സാധ്യത നിലനിൽക്കുന്നതായി വാർഡ് മെമ്പർ ജോയിസ് എബ്രഹാം പറഞ്ഞു. കുത്തനെയുള്ള ചരിഞ്ഞ പ്രദേശമായ ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലാണ് കഴിയുന്നത്ത്.

മഴ തുടർന്നാൽ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടവരും. കോളനിയുടെ അടിവാരത്തു സ്ഥിതി ചെയ്യുന്ന ക്രഷർ യൂണിറ്റിന്റെ പ്രവർത്തനവും പ്രദേശത്തിന് ഭീഷിണിയായി മാറുകയാണ്. മുൻപും ഇവിടെ ചെറിയ തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലം കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി. നായർ, ബ്ളോക് പഞ്ചായത്ത് മെമ്പർ രാഹുൽ വെട്ടൂർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോയിസ് എബ്രഹാം, ശോഭ മുരളി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജയപാലൻ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....