പുലിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : പുലിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്ക്. കോട്ടപ്പടി പ്ലാമൂടി ചേറ്റൂര്‍ റോസിലി (51)നെയാണ് പുലി ആക്രമിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. പുലിയുടെ ആക്രമണത്തില്‍ ഇരുകൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ആളുകള്‍ കൂടി ബഹളം വെച്ചപ്പോള്‍ റോസിലിയെ ഉപേക്ഷിച്ച് പുലി ഓടി മറഞ്ഞു. റോസിലിയെ ആദ്യം കോതമംഗലം ധര്‍മഗിരി ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

പ്ലാമൂടി ചേറ്റൂര്‍ മാത്യുവിന്റെ പറമ്പില്‍ മഞ്ഞളിന് വളം ഇടുവാന്‍ പോയപ്പോള്‍ ആണ് പുലിയുടെ ആക്രമണം ഉണ്ടായത്. കൃഷി ചെയ്തിരുന്ന മഞ്ഞളിനിടയില്‍ പതുങ്ങിയിരിക്കുകയായിരുന്ന പുലി റോസിലിയുടെ ദേഹത്തേയ്ക്ക് ചാടി വീഴുകയായിരുന്നു. പുലിയുടെ പിടുത്തത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈകള്‍ കടിച്ചു പറിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പേ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായതായി നാട്ടുകാര്‍ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...