കോന്നി : വാഹനങ്ങളുടെ വർദ്ധനവ് കാരണം കോന്നി ജംഗ്ഷനിൽ ഉണ്ടാകുന്ന ഗതാഗത കുരുക്ക് കുറയ്ക്കാനും അതിനോടൊപ്പം പാർക്കിംഗ് സൗകര്യങ്ങൾ ആവിഷ്കരിക്കാനും വേണ്ടി പത്തനംതിട്ടയിലെ മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി സിവിൽ എഞ്ചിനീയറിംഗ് വിഭാഗം അവസാന വർഷ വിദ്യാർത്ഥികൾ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെഡിക്കൽ കോളേജ്, പോലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങി വിവിധ സർക്കാർ ഓഫീസുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയോട് അടുത്ത് നിൽക്കുന്നതാണ് കോന്നി ജംഗ്ഷൻ. ഗതാഗതക്കുരുക്ക് കാരണം ഓരോ വ്യക്തിയുടെയും മണിക്കൂറുകൾ റോഡുകളിൽ പാഴായിപ്പോകുന്നു. കോന്നി ജംഗ്ഷനിൽ ഉണ്ടാകുന്ന ഗതാഗത കുരുക്കിൻറെ പഠനത്തിനായി – വീഡിയോഗ്രാഫി വഴി ശേഖരിച്ച ജംഗ്ഷനിൽ വരുന്ന വാഹനങ്ങളുടെ കണക്ക്, കോന്നി ജംഗ്ഷനിൽ വരുന്ന നാല് റോഡുകളുടെ ഇപ്പോഴത്തെ സ്ഥിതി, ബൈപാസ് റോഡുകളുടെ സാദ്ധ്യത തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ശേഖരിച്ചു.
ഇതിന്റെ പഠനത്തിൽ നിന്ന് നിലവിൽ റോഡിന്റെ വീതി കുറവ്, മതിയായ പാർക്കിംഗ് ഏരിയ ഇല്ലായ്മ, റോഡ് കപ്പാസിറ്റിക്കും മുകളിൽ ഉള്ള വാഹനങ്ങളുടെ എണ്ണം, റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ എന്നിവ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് കണ്ടെത്തി. ഇതിനു പരിഹാരമായി വിദ്യാർത്ഥികൾ കോന്നി ജംഗ്ഷന് വേണ്ടി ട്രാഫിക് സിഗ്നൽ രൂപകല്പന ചെയ്തു ഇതര മാർഗ്ഗനിർദ്ദേശങ്ങൾ മുൻപോട്ടു വെയ്ക്കുകയും ചെയ്യുന്നു. അതോടൊപ്പം കോന്നി ജംഗ്ഷൻ കടന്നു പോകേണ്ട വാഹനങ്ങൾക്ക് ബൈപാസ് റോഡുകൾ ഉപയോഗിക്കാൻ ഉള്ള സാധ്യതയും ഈ പ്രോജക്ടിലൂടെ നിർദ്ദേശിക്കുന്നു.
അവസാന വർഷ സിവിൽ എഞ്ചനീയറിങ്ങ് വിദ്യാർത്ഥികൾ ആയ അലീന രാജു, അൽഷാ മെർലിൻ ജോസഫ്, അതുൽ എംഎ, മുഹമ്മദ് അഫ്സൽ, അദ്ധ്യാപകരായ പ്രൊഫ. ലക്ഷ്മീ നായർ, ഡോ. സിബി ജേക്കബ് ചെറിയാൻ, വകുപ്പ് മേധാവി പ്രൊഫസർ മഞ്ജു ആർ എന്നിവരുടെ മേൽനോട്ടത്തിൽ ആണ് ഈ പ്രോജക്ട് ചെയ്തത്. പ്രോജക്റ്റ് റിപ്പോർട്ട് കോന്നി പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് മുൻപാകെ വിദ്യാർത്ഥികൾ സമർപ്പിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































