റാന്നിയിലെ ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കും ; ജനമൈത്രി പൊലീസ്

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിയിലെ ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കുവാന്‍ ജനമൈത്രി പോലീസ് തീരുമാനം. സംസ്ഥാന പാതയുടെ നിര്‍മ്മാണം തുടങ്ങിയതു മുതല്‍ റാന്നിയിലെ ഗതാഗത സംവിധാനം കുത്തഴിഞ്ഞതു പോലെയായിരുന്നു. ഇട്ടിയപ്പാറയിലെ വണ്‍വെ സംവിധാനം കൃത്യമായി നടപ്പിലാക്കാനും ജനമൈത്രി യോഗത്തില്‍ തീരുമാനിച്ചു. വർദ്ധിച്ചുവരുന്ന മയക്കു മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുവാൻ സ്പെഷ്യൽ സ്ക്വാഡിനെ രൂപീകരിച്ചതായി ഇന്‍സ്പെക്ടര്‍ യോഗത്തില്‍ അറിയിച്ചു. സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതായി ബന്ധപ്പെട്ടു റാന്നി എംഎൽഎയുമായും അധികൃതരുമായും ബന്ധപ്പെടാന്‍ തീരുമാനിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ ആദരിക്കാൻ തീരുമാനിച്ചു.

റാന്നി എസ്.എച്ച്.ഒ എം.ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് സമിതി കോര്‍ഡിനേറ്റർ ശ്രീനി ശാസ്താംകോവില്‍ അധ്യക്ഷത വഹിച്ചു. ജനമൈത്രി സി.ആര്‍.ഒ എസ്.ഐ എം.ആര്‍ ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ജനമൈത്രി ബീറ്റ് ഓഫീസർ അശ്വിനീഷ് ,സി.വി മാത്യു ,സലാഹുദ്ദീൻ ,മന്ദിരം രവീന്ദ്രൻ ,സുരേഷ് പുള്ളോലി ,അൻസാരി ,നിഷാ രാജീവ്, ബാലചന്ദ്രൻ നായർ ,ഗോപാലകൃഷ്ണൻ നായർ, മാത്യു ജോർജ് , കെ കെ സോമൻ ,അപ്പുക്കുട്ടൻ, ഓമന രാജൻ, അഞ്ചു കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...