Saturday, June 22, 2024 5:22 am

കള്ളക്കുറിച്ചി വിഷമദ്യദുരന്തം ; സ്റ്റാലിൻ സർക്കാർ പ്രതിരോധത്തിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: അൻപതിലധികംപേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി വിഷമദ്യദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുനേരേ പ്രതിപക്ഷത്തിന്റെയും സഖ്യകക്ഷികളുടെയും കുറ്റാരോപണം ശക്തമായി. കൃത്യമായ ഉത്തരങ്ങളില്ലാതെ മരവിച്ച അവസ്ഥയിലാണ് മുഖ്യമന്ത്രി. വിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ സഹായധനം നൽകിയെങ്കിലും ഇതുവരെ ദുരന്തസ്ഥലം മുഖ്യമന്ത്രി നേരിൽ സന്ദർശിക്കാത്തതും ആക്ഷേപങ്ങൾക്ക് ആക്കംകൂട്ടി. വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതിയുടെ ശാസനയുംകൂടിയായപ്പോൾ മുഖ്യമന്ത്രിക്കും ഡി.എം.കെ. സർക്കാരിനും കനത്ത തിരിച്ചടിയായി.

വിഷമദ്യദുരന്തം നിസ്സാരമായി കാണാനാകില്ലെന്നും മുമ്പുനടന്ന മദ്യദുരന്തത്തിനുശേഷം ഇത്തരം സംഭവങ്ങൾ തടയാൻ എന്തുനടപടി സ്വീകരിച്ചെന്നും കോടതി സർക്കാരിനോടുചോദിച്ചു. പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച നിയമസഭയിൽ ബഹളമുണ്ടാക്കി. സഭയിൽനിന്ന് പുറത്താക്കിയെങ്കിലും അവരെ തിരികെവിളിച്ച്‌ രംഗം ശാന്തമാക്കേണ്ട അവസ്ഥയാണ്‌ സ്റ്റാലിനുണ്ടായത്. ബി.ജെ.പി.യും ഡി.എം.കെ. സർക്കാരിനെതിരേ ശക്തമായി രംഗത്തുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മകളോട് മോശമായി പെരുമാറി ; പിന്നാലെ 59-കാരന്റെ മൂക്കിനിടിച്ച് അമ്മ, പ്രതി അറസ്റ്റിൽ

0
പത്തനംതിട്ട: വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ വയോധികനെ പെണ്‍കുട്ടിയുടെ അമ്മയുടെ മര്‍ദനം. പത്തനംതിട്ട...

തിരഞ്ഞെടുപ്പ് പരാജയം ; ഉത്തർപ്രദേശിൽ ബി.ജെ.പി.ക്കകത്ത് തർക്കം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ

0
ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കുപിന്നാലെ ഉത്തർപ്രദേശ് ബി.ജെ.പി. ഘടകത്തിനകത്ത് കലഹം...

വണ്ണം കുറയ്ക്കാന്‍ ഞാവൽപ്പഴം ; അറിയാം ആരോഗ്യഗുണങ്ങൾ

0
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് ഞാവൽപ്പഴം. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം...

സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ മുകേഷിനും ജയരാജനും രൂക്ഷ വിമർശനം

0
കൊല്ലം: വെള്ളിയാഴ്ച ചേർന്ന സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ മുകേഷിനും ഇ.പി.ജയരാജനും...