കള്ളക്കുറിച്ചി വിഷമദ്യദുരന്തം ; സ്റ്റാലിൻ സർക്കാർ പ്രതിരോധത്തിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: അൻപതിലധികംപേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി വിഷമദ്യദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുനേരേ പ്രതിപക്ഷത്തിന്റെയും സഖ്യകക്ഷികളുടെയും കുറ്റാരോപണം ശക്തമായി. കൃത്യമായ ഉത്തരങ്ങളില്ലാതെ മരവിച്ച അവസ്ഥയിലാണ് മുഖ്യമന്ത്രി. വിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ സഹായധനം നൽകിയെങ്കിലും ഇതുവരെ ദുരന്തസ്ഥലം മുഖ്യമന്ത്രി നേരിൽ സന്ദർശിക്കാത്തതും ആക്ഷേപങ്ങൾക്ക് ആക്കംകൂട്ടി. വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതിയുടെ ശാസനയുംകൂടിയായപ്പോൾ മുഖ്യമന്ത്രിക്കും ഡി.എം.കെ. സർക്കാരിനും കനത്ത തിരിച്ചടിയായി.

വിഷമദ്യദുരന്തം നിസ്സാരമായി കാണാനാകില്ലെന്നും മുമ്പുനടന്ന മദ്യദുരന്തത്തിനുശേഷം ഇത്തരം സംഭവങ്ങൾ തടയാൻ എന്തുനടപടി സ്വീകരിച്ചെന്നും കോടതി സർക്കാരിനോടുചോദിച്ചു. പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച നിയമസഭയിൽ ബഹളമുണ്ടാക്കി. സഭയിൽനിന്ന് പുറത്താക്കിയെങ്കിലും അവരെ തിരികെവിളിച്ച്‌ രംഗം ശാന്തമാക്കേണ്ട അവസ്ഥയാണ്‌ സ്റ്റാലിനുണ്ടായത്. ബി.ജെ.പി.യും ഡി.എം.കെ. സർക്കാരിനെതിരേ ശക്തമായി രംഗത്തുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...