കൊച്ചി: സൂര്യനെല്ലി പീഡനക്കേസിലെ ഇരയെ തിരിച്ചറിയുംവിധം പുസ്തകത്തിൽ വെളിപ്പെടുത്തൽ നടത്തിയതിൽ തന്റെ പേരിൽ കേസെടുക്കാൻ നിർദേശിച്ച സിംഗിൾബെഞ്ച് ഉത്തരവിനെതിരേ മുൻ ഡി.ജി.പി. സിബി മാത്യൂസ് ഹൈക്കോടതി ഡിവിഷൻബെഞ്ചിൽ അപ്പീൽ നൽകി. കേസ് ഫയലിൽ സ്വീകരിച്ച ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് സർക്കാരിന്റെയടക്കം വിശദീകരണംതേടി. ഹർജിക്കാരന്റെ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തി തുടരന്വേഷണം വേണ്ടെന്ന പോലീസ് റിപ്പോർട്ട് റദ്ദാക്കിയ സിംഗിൾബെഞ്ച് നടപടി ഡിവിഷൻബെഞ്ച് സ്റ്റേചെയ്തു. സിംഗിൾബെഞ്ച് ഉത്തരവിനെത്തുടർന്ന് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തെന്ന് സർക്കാർ അറിയിച്ചു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കാൻ ഹർജിക്കാരന് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























