സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ മുകേഷിനും ജയരാജനും രൂക്ഷ വിമർശനം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: വെള്ളിയാഴ്ച ചേർന്ന സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ മുകേഷിനും ഇ.പി.ജയരാജനും രൂക്ഷ വിമർശം. സ്ഥാനാർഥി എന്നനിലയിൽ എം.മുകേഷിന്റെ പ്രവർത്തനവും സമീപനവും മോശമായിരുന്നു. പാർട്ടി തീരുമാനിച്ചതുപോലെ പ്രവർത്തനം മുന്നോട്ടുപോയില്ലെന്നും വിമർശമുണ്ടായി.സ്ഥാനാർഥി നിസ്സഹകരിച്ചതിനാൽ പാർട്ടി നിശ്ചയിച്ച പരിപാടികൾ റദ്ദാക്കേണ്ടി വന്നു. പ്രേമചന്ദ്രന് എതിരായ വ്യക്തിപരമായ പ്രചാരണം ദോഷംചെയ്തെന്നും ഒഴിവാക്കണമായിരുന്നെന്നും അഭിപ്രായമുയർന്നു.

എൽ.ഡി.എഫ്. കൺവീനർ ഇ.പി.ജയരാജനെതിരേ രൂക്ഷ വിമർശനമാണുണ്ടായത്.വോട്ടെടുപ്പ് ദിവസം രാവിലെ, താൻ ബി.ജെ.പി.നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടെന്ന ഇ.പി.ജയരാജന്റെ പ്രതികരണം തിരിച്ചടിയായെന്ന് നേതാക്കൾ പറഞ്ഞു. എൽ.ഡി.എഫ്.കൺവീനറെ നിയന്ത്രിക്കണമെന്നും അവർ പറഞ്ഞു. ബി.ജെ.പി.ക്ക് മികച്ച സ്ഥാനാർഥികളാണെന്നും ചിലയിടങ്ങളിൽ ബി.ജെ.പി.യും ഇടതുമുന്നണിയും തമ്മിലാണ് മത്സരമെന്നും ജയരാജൻ പറഞ്ഞത് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും നേതാക്കൾ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...