ഫ്രൂട്ടി കുടിച്ചതിന് പിന്നാലെ കഠിനമായ വയറുവേദനയും ഛർദ്ദിയും; വ്രതമനുഷ്ഠിച്ച 33-കാരൻ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഫരീദാബാദ് : ഹരിയാനയിലെ ഫരീദാബാദിൽ വ്രതം മുറിക്കുന്നതിനായി പാക്കറ്റ് പാനീയം കുടിച്ച 33-കാരൻ ദാരുണമായി മരിച്ചു. ഹനുമാൻ നഗർ സ്വദേശിയായ അങ്കുഷ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വ്രതം മുറിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സംഭവം നടന്നത്. വ്രതത്തിലായിരുന്ന അങ്കുഷ് കുടുംബാംഗങ്ങൾക്കൊപ്പം ഫ്രൂട്ടി കുടിച്ചതിന് പിന്നാലെ കഠിനമായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ഇയാളുടെ ആരോഗ്യനില വല്ലാതെ വഷളായി. ഉടൻ തന്നെ കുടുംബാംഗങ്ങൾ അങ്കുഷിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ ബാദ്ഷാ ഖാൻ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.

വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും, യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. പുലർച്ചെ 1.30-ഓടെ സർവോദയ ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിച്ച വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. കുടുംബത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. നിലവിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...