റാന്നിയിലെ ലോഡ്ജ് മുറിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി ഐത്തല റോഡിലെ ലോഡ്ജ് മുറിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുൻ ഓട്ടോറിക്ഷ തൊഴിലാളിയായ രാജൻ എന്ന ആളിനെ ആണ് മരിച്ച നിലയില് കണ്ടത്. രാജൻ താമസസ്ഥലം മാറി ഇവിടെ നിന്നും മുൻപ് പോയിരുന്നതാണെങ്കിലും, പഴയ സൗഹൃദങ്ങൾ പുതുക്കുന്നതിനായി വീണ്ടും ലോഡ്ജ് മുറിയിൽ എത്തിയതാകാനാണ് സാധ്യതയെന്ന് കരുതപ്പെടുന്നു. മരണത്തിൽ സംശയാസ്പദമായ രീതിയിൽ യാതൊന്നും ഇയാളുടെ ശരീരത്തിൽ കാണുന്നില്ലെന്ന് പോലീസ് അറിയിച്ചു. രാവിലെ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ഇയാളുടെ പക്കൽ മൊബൈൽ ഫോണോ ഐഡന്റിറ്റി കാർഡോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകാത്തതിനാൽ, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും മറ്റു തുടർനടപടികൾ ഉണ്ടാവുകയെന്നും ഇയാളെക്കുറിച്ചുള്ള അന്വേഷണം തുടർന്നു നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രിയദർശിനി പദ്ധതിക്കെതിരായ പരാതി; പഠനത്തിന് സമിതി നിയോഗിച്ച് ഗതാഗത വകുപ്പ്

0
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പരാതികള്‍ പഠിക്കാന്‍...

പിഷാരടിയെ കുറ്റപ്പെടുത്തിയിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ തള്ളി അൻസിബ ഹസ്സൻ

0
കൊച്ചി: നടന്‍ ടിനി ടോമുമായുള്ള വിഷയത്തില്‍ രമേഷ് പിഷാരടിയെ കുറ്റപ്പെടുത്തിയെന്നുള്ള വാര്‍ത്തകളില്‍...

തിരുവനന്തപുരം കോർപ്പറേഷനിലെ അവിശ്വാസ പ്രേമയത്തിൽ യുഡിഎഫിനൊപ്പം ചേരുമെന്ന സൂചന നൽകി വി ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ അവിശ്വാസ പ്രേമയത്തിൽ യുഡിഎഫിനൊപ്പം ചേരുമെന്ന സൂചന നൽകി...

കേരളം എന്ന് ഇംഗ്ലീഷിലെഴുതിയതിലുണ്ടായ അക്ഷരത്തെറ്റിൽ വിശദീകരണവുമായി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം :  കേരളം എന്ന് ഇംഗ്ലീഷിലെഴുതിയതിലുണ്ടായ അക്ഷരത്തെറ്റിൽ വിശദീകരണവുമായി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി....