റോഡിലേക്ക് ചാഞ്ഞ മരച്ചില്ലയിൽ തട്ടാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ച യാത്രക്കാരിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: റോഡിലേക്ക് ചാഞ്ഞ മരച്ചില്ലയിൽ തട്ടാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ച യാത്രക്കാരിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലാണ് സംഭവം. സഹോദരനൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന പ്രിയങ്ക എന്ന 26കാരിയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. സ്കൂട്ടറിന്റെ പിന്നിലിരുന്ന പ്രിയങ്ക വാഹനം വെട്ടിച്ചതോടെ റോഡിലേക്ക് വീഴുകയായിരുന്നു. ഇതേസമയം എതിർ ദിശയിൽ വന്ന ട്രക്ക് 26കാരിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന പ്രിയങ്ക കുമാരി ആലൂർ ബിഡിഎ ഫേസ് 2ലാണ് താമസിച്ചിരുന്നത്. 34കാരനായ സഹോദരൻ നരേഷ് കുമാറിനൊപ്പമായിരുന്നു പ്രിയങ്ക യാത്ര ചെയ്തിരുന്നത്. നിലാമംഗലയ്ക്ക് സമീപത്ത് വെച്ച് ഹുസ്കൂർ മെയിൻ റോഡിൽ വെച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ 10.45ഓടെയാണ് അപകടമുണ്ടായത്. മരച്ചില്ലയിൽ തട്ടാതിരിക്കാൻ സ്കൂട്ടർ പെട്ടന്ന് വലത്തോട്ട് തിരിച്ചതോടെയാണ് ബാലൻസ് നഷ്ടമായി യുവതി റോഡിലേക്ക് വീണത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓൺലൈൻ വായ്പ വാഗ്‌ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച് പണം തട്ടിയ കേസിൽ രണ്ട് പേർ...

0
ആലപ്പുഴ: ഓൺലൈൻ വായ്പ വാഗ്‌ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച് പണം തട്ടിയ...

യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും ; അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം

0
ടെഹ്റാൻ: ഇറാനിലെ ജനവാസമേഖലകളിലേക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലേക്കും ആക്രമണം തുടങ്ങിയതോടെ അമേരിക്കയ്ക്ക്...

നവവരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി ; അന്വേഷണം

0
ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ വിവാഹ സൽക്കാരത്തിന്റെ ആഘോഷം അവസാനിക്കും മുന്നേ നവവരനെ...

മെക്സിക്കോയിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി

0
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി....