ഭാര്യ ട്രെയിനില്‍ കയറിയില്ലെന്ന സംശയം : ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യുവാവിന്റെ കാല്‍ അറ്റു

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യുവാവിന്റെ കാല്‍ അറ്റു. ഭാര്യ ട്രെയിനില്‍ കയറിയില്ലെന്ന സംശയം തോന്നിയതിനെ തുടര്‍ന്നാണ് തമിഴ്‌നാട് സ്വദേശിയായ ശങ്കര്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയത്. യുവാവും ഭാര്യയും വീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. പുറത്തേക്ക് ഇറങ്ങുന്നതിനിടെ യുവാവിന്റെ വലതുകാല്‍ ട്രെയിനിനും പാളത്തിനും ഇടയില്‍പ്പെട്ട് ചതഞ്ഞ് അരയുകയായിരുന്നു.

മംഗളുരുവില്‍ നിന്നും യശ്വന്ത്പൂരിലേക്കുള്ള ട്രെയിനില്‍ യാത്രചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. ട്രെയിനിന്റെ പിന്‍വശത്തെ കോച്ചില്‍ കയറിയ യുവാവ് ഭാര്യ കയറിയില്ലെന്ന സംശയം തോന്നി ചാടി ഇറങ്ങുകയായിരുന്നു. അപകടം നടന്ന ഉടനെ റെയില്‍വേ പോലീസും യാത്രക്കാരും ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...