കനത്ത മഴ മൂലം മുംബൈയിൽ ട്രെയിൻ, വിമാന സർവീസുകൾ തടസ്സപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈയിൽ കാലവർഷം വന്നതോടെ രാത്രി വൈകിയും പുലർച്ചെയും പെയ്ത കനത്ത മഴയിൽ ജനജീവിതം ദുസ്സഹമായി. കുർള, സയൺ, മാട്ടുംഗ, അന്ധേരി അടക്കം നഗരത്തിലെ താഴ്ന്ന ഭാഗങ്ങൾ വെള്ളക്കെട്ടിൽ വലഞ്ഞു. ഇതോടെ റോഡ്, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വിമാന യാത്രക്കാരും ബുദ്ധിമുട്ടിലായി. അടുത്ത മൂന്ന് മുതൽ നാല് മണിക്കൂർ വരെ മുംബൈയിലെ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും, കാറ്റും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. പതിവ് പോലെ ഇക്കുറിയും ബിഎംസി ഡ്രെയിനേജ് ലൈനുകൾ നിസ്സഹായാവസ്ഥയിലായി.

റെയില്‍വേ ട്രാക്കുകളിൽ വെള്ളം കയറിയ പ്രശ്നം പരിഹരിക്കാന്‍ ബിഎംസി കോര്‍പറേഷനുമായി സഹകരിച്ച് റെയില്‍വേ അധികൃതര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ബൈക്കുള്ള – സി.എസ്.എം.ടി. ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായതിനാല്‍, ലോക്കല്‍ ട്രെയിനുകള്‍ കുർള, ദാദര്‍, പരേല്‍ സ്റ്റേഷനുകളില്‍ ടെർമിനറ്റ് ചെയ്ത് തിരിച്ചയച്ചു. തെക്കുപടിഞ്ഞാറൻ മൺസൂൺ മഹാരാഷ്ട്രയിൽ എത്തിയതോടെ, 35 വർഷത്തിനിടെ സംസ്ഥാനത്ത് ആദ്യമായാണ് മഴ നേരത്തെ ലഭിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ മുംബൈ, ബെംഗളൂരു, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് മൺസൂൺ എത്തുമെന്നാണ് പ്രതീക്ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...

സിഎസ്ഐആർ യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

0
ഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്റ് സിഎസ്ഐആർ യുജിസി...

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...