തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന് തീവെച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന സമയങ്ങളില്‍ കര്‍ശന പരിശോധന നടത്തും. ട്രെയിനില്‍ കയറുന്ന യാത്രക്കാരെ വിശദമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ജനറല്‍ കമ്പര്‍ട്ട്‌മെന്റില്‍ നിന്നും റിസര്‍വേഷന്‍ കമ്പര്‍ട്ട്‌മെന്റില്‍ പ്രവേശിക്കാനുള്ള പഴുതുകള്‍ അടയ്ക്കും. റെയില്‍വേ പാസ്സഞ്ചേഴ്സ് അമിനിറ്റി ഈ മാസം 18 ന് യോഗം ചേര്‍ന്ന് കൂടുതല്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കും.
ഇന്നു മുതല്‍ ആരംഭിക്കുന്ന പരിശോധന കുറച്ച് ദിവസത്തേക്ക് തുടരും. ആര്‍.പി.എഫും ജി.ആര്‍.പിയും സംയുക്തമായാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം സ്റ്റേഷനുകളില്‍ പ്രത്യേക പരിശോധന നടത്തും. ഇന്ന് വൈകിട്ട് അഞ്ചിനും എട്ടിനുമിടയിലാണ് പ്രത്യേക പരിശോധന. ഡോഗ് സ്‌ക്വാഡിനെയും ബോംബ് സ്വകാഡിനെയും പരിശോധനയില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.