എലത്തൂര്‍ ട്രെയിന്‍ ആക്രമണം ; റെയില്‍വേ സ്‌റ്റേഷനുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന് തീവെച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന സമയങ്ങളില്‍ കര്‍ശന പരിശോധന നടത്തും. ട്രെയിനില്‍ കയറുന്ന യാത്രക്കാരെ വിശദമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ജനറല്‍ കമ്പര്‍ട്ട്‌മെന്റില്‍ നിന്നും റിസര്‍വേഷന്‍ കമ്പര്‍ട്ട്‌മെന്റില്‍ പ്രവേശിക്കാനുള്ള പഴുതുകള്‍ അടയ്ക്കും. റെയില്‍വേ പാസ്സഞ്ചേഴ്സ് അമിനിറ്റി ഈ മാസം 18 ന് യോഗം ചേര്‍ന്ന് കൂടുതല്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കും.

ഇന്നു മുതല്‍ ആരംഭിക്കുന്ന പരിശോധന കുറച്ച് ദിവസത്തേക്ക് തുടരും. ആര്‍.പി.എഫും ജി.ആര്‍.പിയും സംയുക്തമായാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം സ്റ്റേഷനുകളില്‍ പ്രത്യേക പരിശോധന നടത്തും. ഇന്ന് വൈകിട്ട് അഞ്ചിനും എട്ടിനുമിടയിലാണ് പ്രത്യേക പരിശോധന. ഡോഗ് സ്‌ക്വാഡിനെയും ബോംബ് സ്വകാഡിനെയും പരിശോധനയില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...