ട്രെയിനിൽ തീ കൊളുത്തിയ കേസ് ; നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീ കൊളുത്തിയ കേസിൽ കസ്റ്റഡിയിൽ ഉള്ള നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും . സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അന്വേഷണ പുരോഗതി വിലയിരുത്താൻ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. ഔദ്യോഗികമായി ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിൽ എടുത്ത വിവരം പോലീസ് സ്ഥിരീകരികുന്നില്ലെങ്കിലും ഇയാളെ ഇപ്പോഴും പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ ഉച്ചയോടു കൂടിയാണ് ട്രെയിനിലെ തീവെപ്പ് കേസിൽ ഷാരൂഖ് സൈഫിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ക്സ്റ്റഡിയിലെടുത്തതിന് ശേഷം ആരംഭിച്ച ചോദ്യം ചെയ്യൽ ഇപ്പോളും തുടരുകയാണ്.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്കുമാർ ഇന്ന് സ്ഥലത്തെത്തും. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം കസ്റ്റഡി വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ആണ് പോലീസിന്‍റെ നീക്കം. നോയിഡയിൽ നിന്ന് കാണാതായ ഷാറൂഖ് സെയ്ഫി ഇയാൾ തന്നെയാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോ, ആക്രമണത്തിൻ്റെ ലക്ഷ്യം എന്താണ് എന്നീ കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. എൻ.ഐ.എ ഉൾപെടെയുള്ള കേന്ദ്ര ഏജൻസികളും ആക്രമണത്തെ സംബന്ധിച്ച പ്രാഥമിക വിവരം പോലീസിനോട് തേടിയിട്ടുണ്ട്. റെയിൽവേ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. അന്വേഷണ പുരോഗതി വിലയിരുത്താൻ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന് ചേരും. ഐജി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...