ട്രെയിനിനുള്ളിൽ പെൺകുട്ടി തൂങ്ങിമരിച്ച സംഭവം ; യുവതി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഗുജറാത്തിൽ 18 കാരിയെ ട്രെയിനിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംശയങ്ങളുമായി വഡോദര പോലീസ്. പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പോലീസ് സംശയിക്കുന്നു. വഡോദരയിൽ നിന്നും ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയാവും ബലാത്സംഗത്തിനിരയായതെന്ന് പോലീസ് പറഞ്ഞു.

പെൺകുട്ടിയുടെ ഡയറിക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പീഡന സംശയത്തിൽ എത്തിയത്. വഡോദരയിൽ നിന്നും തന്നെ രണ്ടുപേർ തട്ടിക്കൊണ്ടുപോയെന്ന് പെൺകുട്ടി ഡയറിയിൽ എഴുത്തിരുന്നു. ഓട്ടോറിക്ഷയിൽ എത്തിയവരാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും കണ്ണുകൾ മൂടിയ ശേഷമാണ് സംഭവം നടന്നതെന്നും യുവതി എഴുതി. ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ചെങ്കിലും ആരോ വരുന്നത് കണ്ട് ഇവർ ഓടി രക്ഷപെട്ടു എന്നും പെൺകുട്ടി കുറിപ്പിൽ പറയുന്നു.

തെക്കൻ ഗുജറാത്തിലെ നവസാരി സ്വദേശിനിയും കോളജ് വിദ്യാർത്ഥിയുമായ പെൺകുട്ടിയുടെ മൃതദേഹം നവംബർ 4 നാണ് ക്വീൻ എക്‌സ്‌പ്രസിന്റെ കോച്ചിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് റെയിൽവേ പോലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന്...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ...

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...