ട്രെയിനിലെ ഗാർഡ് ഇനി ‘ട്രെയിൻ മാനേജർ’

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഇന്ത്യന്‍ റെയില്‍വേ ‘ഗാര്‍ഡ്’ തസ്തികയെ ‘ട്രെയിന്‍ മാനേജര്‍’ ആയി പുനര്‍നിയമിച്ചു. ’ട്രെയിന്‍ ഗാര്‍ഡ്’ തസ്തിക ‘ട്രെയിന്‍ മാനേജര്‍’ ആയി പുനര്‍നിയമിക്കാനുള്ള തീരുമാനം വെള്ളിയാഴ്ചയാണ്‌ ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചത്‌. ജീവനക്കാരുടെ അടക്കം പൊതു വികാരത്തെ മാനിച്ചാണ് മാറ്റം. “ഗാര്‍ഡ്” എന്ന തസ്തികക്ക് പകരം “ട്രെയിന്‍ മാനേജര്‍” എന്നായിരിക്കും ഇനി.

പുതുക്കിയ പദവി അവരുടെ നിലവിലുള്ള ചുമതലകള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കും യോജിച്ചതാണ്. ഇത് ജീവനക്കാര്‍ക്കും പ്രോത്സാഹനമാണെന്ന് റെയില്‍വേ മന്ത്രാലയം വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. ട്രെയിന്‍ ഗാര്‍ഡിന്റെ പദവി ‘ട്രെയിന്‍ മാനേജ്’ എന്നാക്കി മാറ്റണമെന്നത് ഏറെക്കാലമായി ആവശ്യപ്പെടുന്നതായിരുന്നു,” ഇന്ത്യന്‍ റെയില്‍വേയുടെ പ്രസ്താവനയില്‍ പറയുന്നു.

“നിലവിലുള്ള ട്രെയിന്‍ ഗാര്‍ഡ് എന്ന പേര് കാലഹരണപ്പെട്ടതെന്ന് നേരത്തെ തന്നെ അഭിപ്രയമുണ്ടായിരുന്നു. സമൂഹത്തില്‍ സാധാരണക്കാരന്‍ താന്‍ ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിലെ കാവല്‍ക്കാരനാകുമെന്നുള്ള അര്‍ഥം ഇതില്‍ നിന്നും സൂചിപ്പിക്കുന്നതായും റെയില്‍വേയുടെ ട്വീറ്റില്‍ പറയുന്നു.”ഇതുമായി ബന്ധപ്പെട്ട് നിയമങ്ങളില്‍ (ജിഎസ്‌ആര്‍) ഒരു ട്രെയിന്‍ ഗാര്‍ഡ് ഫലത്തില്‍ അതത് ട്രെയിനിന്റെ ട്രെയിന്‍ ഇന്‍-ചാര്‍ജ് ആണെന്നായിരിക്കും വരുന്നത്.

എന്നാല്‍ തസ്തികയുടെ പേര് മാറ്റം റെയില്‍വേയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റ് വത്കരണത്തിന്‍റെ ഭാഗമെന്നാണ് വിമര്‍ശകര്‍ സൂചിപ്പിക്കുന്നത്. അസി. ട്രെയിന്‍ ഗാര്‍ഡിനെ അസി. പാസഞ്ചര്‍ ട്രെയിന്‍ മാനേജര്‍, യഥാക്രമം ഗുഡ്സ് ട്രെയിന്‍ ഗാര്‍ഡ് അത്തരത്തില്‍ ഗുഡ്സ് ട്രെയിന്‍ മാനേജര്‍. സീനിയര്‍ ഗാര്‍ഡുമാര്‍ സീനിയര്‍ പാസഞ്ചര്‍ ട്രെയിന്‍ മാനേജര്‍ എന്നുമായിരിക്കും അറിയപ്പെടുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...