Thursday, April 25, 2024 1:11 pm

സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

ദേശീയ ബാലചിത്രരചനാ മത്സരം 22 ന്
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ബാലചിത്രരചനാ മത്സരം ഈമാസം 22 ന് രാവിലെ 10ന് കോഴഞ്ചേരി സെന്റ്തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. അഞ്ച് വയസ് മുതല്‍ ഒന്‍പത് വയസ് വരെയും  10 മുതല്‍ 16 വയസുവരെയും രണ്ട് ഗ്രൂപ്പായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് അഞ്ചു വയസുമുതല്‍ 10 വയസു വരെയും 11 മുതല്‍ 18 വയസു വരെയുമാണ് മത്സരങ്ങള്‍. രജിസ്ട്രേഷന്‍ അന്നേദിവസം രാവിലെ 9.30 ന് ആരംഭിക്കും. വിദ്യാര്‍ഥികള്‍ വയസ് തെളിയിക്കുന്ന സ്‌കൂള്‍ അധികൃതരുടെ കത്തും ഭിന്നശേഷിക്കാര്‍ ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍: 940063953, 9645374919.

രേഖകള്‍ ഹാജരാക്കണം
കൊറ്റനാട് ഗ്രാമപഞ്ചായത്ത് മുഖേന നിലവില്‍ ദേശീയ വാര്‍ധക്യകാല/വികലാംഗ/വിധവ പെന്‍ഷന്‍  എന്നിവ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ബിപിഎല്‍ വിഭാഗത്തില്‍പെടുന്ന ഗുണഭോക്താക്കള്‍ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ജനുവരി 20 ന് അകം  കൊറ്റനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0469 2773253.

രേഖകള്‍ ഹാജരാക്കണം
കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് ദേശീയ വാര്‍ധക്യകാല/വികലാംഗ/വിധവ പെന്‍ഷന്‍  എന്നിവ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ബിപിഎല്‍ വിഭാഗത്തില്‍പെടുന്ന ഗുണഭോക്താക്കള്‍ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് അഞ്ച് ദിവസത്തിനുള്ളില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് കൊടുമണ്‍  ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 9496042701.

രേഖകള്‍ ഹാജരാക്കണം
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും ഡിബിറ്റി സെല്‍ വഴി വിതരണം ചെയ്യുന്ന ക്ഷേമപെന്‍ഷനുകളില്‍ ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല  പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ എന്നിവ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റുന്ന ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ ജനുവരി 20 ന് മുന്‍പായി ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ അണെന്നുള്ള രേഖകളും (റേഷന്‍ കാര്‍ഡ്/ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ്), ആധാറിന്റെ പകര്‍പ്പും നേരിട്ടോ/ചുമതലപ്പെടുത്തിയ ആളുകള്‍ മുഖേനയൊ എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 04692650528, 9496042635.

സ്വാഗതസംഘം രൂപീകരിച്ചു
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ദേശീയ ബാലചിത്രരചന മത്സരത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി. ജില്ലാ ശിശുക്ഷേമ സമിതി വൈസ്പ്രസിഡന്റ് പ്രൊഫ. കെ. മോഹനകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ, ജില്ലാ ശിശുക്ഷേമസമിതി അംഗങ്ങളായ ബാബു കോയിക്കലേത്ത്, കെ. കൃഷ്ണക്കുറുപ്പ്,  ട്രഷറര്‍ ആര്‍. ഭാസ്‌കരന്‍നായര്‍, എഇഒ കോഴഞ്ചേരി പി.ഐ. അനിത,  ഹെഡ്മിസ്ട്രസ് ആശാ തോമസ്, സമിതി ജോയിന്റ് സെക്രട്ടറി എം.എസ്. ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
രക്ഷാധികാരികള്‍: റവ. തോമസ് മാത്യു(സ്‌കൂള്‍മാനേജര്‍), ബാബു കോയിക്കലേത്ത്(സംസ്ഥാന സമിതി അംഗം). ചെയര്‍മാന്‍: സാറ ബിന്ദു മാത്യൂസ്(ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ). വൈസ് ചെയര്‍മാന്‍മാര്‍: പ്രൊഫ.കെ. മോഹനകുമാര്‍(സമിതി വൈസ് പ്രസിഡന്റ്), ജിജി വര്‍ഗീസ്(കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്), കണ്‍വീനര്‍: പി.ഐ. അനിത(എഇഒ കോഴഞ്ചേരി), ജോയിന്റ് കണ്‍വീനര്‍: ആശ തോമസ് (ഹെഡ്മിസ്ട്രസ്), കോ-ഓര്‍ഡിനേറ്റര്‍: കെ. കൃഷ്ണക്കുറുപ്പ്(ജില്ലാ സമിതി അംഗം).

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ രേഖകള്‍ സമര്‍പ്പിക്കണം
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന വിധവാപെന്‍ഷന്‍, വാര്‍ധക്യകാലപെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ ജനുവരി 20 നു മുമ്പായി ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നു തെളിയിക്കുന്ന രേഖകള്‍ (റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്/ ഗ്രാമപഞ്ചായത്തിലെ ബിപിഎല്‍ ലിസ്റ്റില്‍ പേരുള്‍പ്പെട്ടത് സംബന്ധിച്ച സാക്ഷ്യപത്രം) നേരിട്ടോ, ചുമതലപ്പെടുത്തിയ ആളുകള്‍ മുഖേനയോ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിക്കണം. ശേഖരിക്കുന്ന വിവരങ്ങള്‍ യഥാസമയം വെബ്സൈറ്റില്‍ രേഖപ്പെടുത്തേണ്ടതിനാല്‍ സമയകൃത്യത ഉറപ്പായും പാലിക്കണം. ഫോണ്‍ :0468 2350316.

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ രേഖകള്‍ സമര്‍പ്പിക്കണം
പന്തളം തെക്കേക്കര  ഗ്രാമപഞ്ചായത്തില്‍ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന വിധവാപെന്‍ഷന്‍, വാര്‍ധക്യകാലപെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ ജനുവരി 20 നു മുമ്പായി റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭ്യമാക്കണമെന്ന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.   ഫോണ്‍ :04734 228498.

മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ രേഖകള്‍ സമര്‍പ്പിക്കണം
മലയാലപ്പുഴ  ഗ്രാമപഞ്ചായത്തില്‍ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന വിധവാപെന്‍ഷന്‍, വാര്‍ധക്യകാലപെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുതെളിയിക്കുന്ന രേഖകള്‍, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്/ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയുമായി ജനുവരി 20 നു മുമ്പായി മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2300223.

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം മേഖലയിലെ അബ്കാരിതൊഴിലാളി ക്ഷേമനിധിബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് (നിലവില്‍ തുടര്‍വിദ്യാഭ്യാസ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക്) 2020-21 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് എന്നിവ വിതരണം  ചെയ്യുന്നതിനുളള അപേക്ഷ ക്ഷണിച്ചു.  റ്റി.റ്റി.സി, ഐ.ടി.ഐ/ ഐ.ടി.സി, പ്ലസ്ടു, ഡിഗ്രികോഴ്സ്, പോസ്റ്റ്ഗ്രാജുവേറ്റ്, പ്രൊഫഷണല്‍ കോഴ്സുകള്‍, വിവിധ ഡിപ്ലോമ കോഴ്സുകള്‍എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതും യോഗ്യതാപരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. അപേക്ഷകള്‍ മേഖലവെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈമാസം 31. വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, തിരുവനന്തപുരം മേഖല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ കാര്യാലയം, കെ.സി.പി ബില്‍ഡിംഗ്, ആര്യശാല, തിരുവനന്തപുരം, 695036 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0471 2460667.

രേഖകള്‍ ഹാജരാക്കണം
റാന്നി-പെരുനാട്  ഗ്രാമപഞ്ചായത്തില്‍ നിന്നും ഡിബിറ്റി സെല്‍ വഴി വിതരണം ചെയ്യുന്ന ക്ഷേമ പെന്‍ഷനുകളില്‍ ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല  പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ എന്നിവ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റുന്ന ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ ജനുവരി 18 ന് മുന്‍പായി ബിപിഎല്‍വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ അണെന്നുള്ള രേഖകളും(റേഷന്‍ കാര്‍ഡ്/ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ്), ആധാറിന്റെ പകര്‍പ്പും നേരിട്ടൊ/ചുമതലപ്പെടുത്തിയ ആളുകള്‍ മുഖേനയൊ റാന്നി-പെരുനാട്  ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍:  04735240230.

പ്രമാടം ഗ്രാമപഞ്ചായത്തിലെ പെന്‍ഷന്‍ ഉപഭോക്താക്കള്‍ രേഖകള്‍ ഹാജരാക്കണം
പ്രമാടം  ഗ്രാമപഞ്ചായത്തില്‍ നിന്നും ഡിബിറ്റി സെല്‍ വഴി വിതരണം ചെയ്യുന്ന ക്ഷേമ പെന്‍ഷനുകളില്‍ ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല  പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ എന്നിവ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റുന്ന ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ ജനുവരി 18 ന് മുന്‍പായി ബിപിഎല്‍വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ അണെന്നുള്ള രേഖകളും(റേഷന്‍ കാര്‍ഡ്/ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ്), ആധാറിന്റെ പകര്‍പ്പും നേരിട്ടൊ/ചുമതലപ്പെടുത്തിയ ആളുകള്‍ മുഖേനയൊ പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍:  0468 2242215.

വയോ സേവന അവാര്‍ഡിന് അപേക്ഷിക്കാം
വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മികച്ച രീതിയില്‍ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കി വരുന്നു. സര്‍ക്കാര്‍/സര്‍ക്കാരിതര വിഭാഗങ്ങള്‍ക്കും, വിവിധ കലാകായിക, സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കും വയോ സേവന അവാര്‍ഡ് 2021 ന് അപേക്ഷകള്‍  സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20 ന്  വൈകുന്നേരം അഞ്ചു  വരെ നീട്ടി. അപേക്ഷ ഫോം സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റിലും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസിലും ലഭിക്കും.  നിശ്ചിത തീയതി കഴിഞ്ഞതും നിബന്ധനകള്‍ പാലിക്കാത്തതുമായ അപേക്ഷകള്‍ പരിഗണിക്കില്ല.  ഫോണ്‍: 0468-2325168.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

US ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ കത്തുന്നു ; സര്‍വകലാശാലകളിൽ വ്യാപക അറസ്റ്റ്

0
വാഷിങ്ടണ്‍: ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍...

ബഹ്‌റൈൻ രാജാവ് യു.എ.ഇ.യിൽ ; അറബ് ഉച്ചകോടി ചർച്ചയായി

0
അബുദാബി : ഔദ്യോഗിക സന്ദർശനാർഥം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ...

ഇപി ജയരാജനെ ബിജെപിയിലെത്തിക്കാന്‍ ഗള്‍ഫില്‍ വച്ച് ചര്‍ച്ച ; ഗവര്‍ണര്‍ പദവി വാഗ്ദാനം ;...

0
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായി ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി...

ലോകം മുമ്പോട്ട്‌ പോകുമ്പോൾ തിരുവനന്തപുരം മണ്ഡലം ബ്രേക്കിട്ട് നിൽക്കുന്നു ; രാജീവ് ചന്ദ്രശേഖര്‍

0
തിരുവനന്തപുരം: ലോകം മുൻപോട്ട് പോകുമ്പോൾ തിരുവനന്തപുരം മണ്ഡലം ബ്രേക്ക് ഇട്ട് നിൽക്കുകയാണെന്ന്...