ചെന്നൈയില്‍ കൊല്ലം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചെന്നൈയില്‍ കൊല്ലം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കൊല്ലം പുത്തൂര്‍ സ്വദേശിനിയും താംബരം എംസിസികോളേജ് വിദ്യാര്‍ഥിനിയുമായ നിഖിത കെ.സിബി (19) ആണ് മരിച്ചത്. ഒന്നാം വര്‍ഷ ബിഎസ്സി സൈക്കോളജി വിദ്യാര്‍ഥിനിയായ നിഖിത ഇരുമ്പുലിയൂരിലെ ഹോസ്റ്റലിലായിരുന്നു താമസം. ഇരുമ്പുലിയൂരിലെ പഴയ റെയില്‍വേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ഹെഡ്‌ഫോണില്‍ സംസാരിച്ചു കൊണ്ട് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ എത്തിയത് ശ്രദ്ധിക്കാന്‍ കഴിയാതെ പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ചെന്നൈ – ഗുരുവായൂര്‍ എക്‌സ്പ്രസ് തട്ടിയാണ് അപകടം. നിഖിത സംഭവ സ്ഥലത്തു തന്നെ മരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. പാർട്ടി...

ആൺ സുഹൃത്തിന്റെ മർദനത്തിൽ മനംനൊന്ത് അധ്യാപിക ജീവനൊടുക്കിയ സംഭവം ; ആൺസുഹൃത്ത് പിടിയിൽ

0
കണ്ണൂർ : കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അധ്യാപിക...

പ്രധാനമന്ത്രിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ

0
ഡൽഹി: പ്രധാനമന്ത്രിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. ചോദ്യപേപ്പർ ചോർച്ചക്കിടെ...

പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിനിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ...

0
തിരുവന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...