കാൻപുർ: ഉത്തർപ്രദേശിലെ കാൻപുരിലെ ട്രെയിൻ അട്ടിമറി ശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. അപകടം ഒഴിവാക്കാൻ സമയോചിതമായി ഇടപെട്ട ലോക്കോപൈലറ്റിനെയും അവർ അഭിനന്ദിച്ചു. കാൻപുരിൽ റെയിൽവേ ട്രാക്കിൽ എൽപിജി സിലിണ്ടർ കുറുകെയിട്ട് അപകടമുണ്ടാക്കാനുള്ള ശ്രമമാണ് കാളിന്ദി എക്സ്പ്രസ് ട്രെയിനിലെ ലോക്കോപൈലറ്റ് പരാജയപ്പെടുത്തിയത്. ട്രെയിൻ സിലിണ്ടറിലിടിച്ചെങ്കിലും ബോഗികൾ പാളം തെറ്റിയില്ഞായറാഴ്ച രാത്രി 8.30ന് ശിവരാജ്പുരിൽ ബാരജ്പുരിനും ബിൽഹൗറിനുമിടയിലായിരുന്നു സംഭവം. കാൻപുരിലെ അൻവർഗഞ്ചിൽനിന്നു ഭീവണ്ടിയിലേക്കുപോവുകയായിരുന്നു ട്രെയിൻ.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.