Tuesday, May 14, 2024 12:17 am

50 ശതമാനത്തില്‍ താഴെമാത്രം യാത്രക്കാരുമായി ഓടുന്ന വണ്ടികള്‍ നിലനിര്‍ത്തില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിക്കിടെ നിര്‍ത്തിവെച്ച തീവണ്ടി സര്‍വ്വീസ് പൂര്‍ണ രീതിയില്‍ തിരിച്ചു കൊണ്ടു വരുന്നതിനുള്ള നടപടികള്‍ തുടങ്ങിയിരിക്കുകയാണ്. നഷ്ടത്തിലോടുന്ന ട്രെയിനുകള്‍ ഒഴിവാക്കുന്നത് അടക്കമുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി സ്വീകരിക്കും. ഒരു വര്‍ഷത്തില്‍ അമ്പതു ശതമാനത്തില്‍ താഴെമാത്രം യാത്രക്കാരുമായി ഓടുന്ന വണ്ടികള്‍ നിലനിര്‍ത്തില്ല. ആവശ്യമെങ്കില്‍ ഈ വണ്ടികള്‍ മറ്റൊരു ട്രെയിനുമായി സംയോജിപ്പിക്കും.

ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് 200 കിലോമീറ്റര്‍ പരിധിയില്‍ സ്റ്റോപ്പുണ്ടാവില്ല. ഈ പരിധിക്കുള്ളില്‍ ഏതെങ്കിലും സുപ്രധാന നഗരമുണ്ടെങ്കില്‍മാത്രം സ്റ്റോപ്പ് അനുവദിക്കും. ഇതു കണക്കിലെടുത്ത് സ്റ്റോപ്പുകള്‍ റദ്ദാക്കാനുള്ള പതിനായിരം സ്റ്റേഷനുകളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. അതേസമയം ചില വണ്ടികള്‍ക്കുമാത്രമേ ഇതു ബാധകമാക്കൂവെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.

എല്ലാ ട്രെയിനുകളും ഹബ്ബ് ആന്‍ഡ്‌ സ്‌പോക്ക് മാതൃകയില്‍ സര്‍വ്വീസ് നടത്തും. പത്തു ലക്ഷമോ അതിലേറെയോ ജനസംഖ്യയുള്ള നഗരമായിരിക്കും ഒരു ഹബ്ബായി കണക്കാക്കുക. ദീര്‍ഘദൂര വണ്ടികള്‍ക്ക് ഇവിടെ സ്റ്റോപ്പുണ്ടാവും. ചെറിയ സ്ഥലങ്ങള്‍ അനുബന്ധ ട്രെയിനുകളുമായി ബന്ധിപ്പിക്കും. പ്രധാനപ്പെട്ട വിനോദസഞ്ചാര-തീര്‍ഥാടന കേന്ദ്രങ്ങളൊക്കെ ഹബ്ബായി പരിഗണിക്കും. അതേസമയം ഇപ്പോഴത്തെ പരിഷ്കാരങ്ങളൊന്നും മുംബൈ പോലുള്ള സബര്‍ബന്‍ ശൃംഖലകള്‍ക്കു ബാധകമാവില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുട്ടയുടെ വെള്ളയോ മഞ്ഞയോ ആരോഗ്യത്തിന് കൂടുതൽ ഗുണകരം?

0
ഭക്ഷണത്തിൽ മുട്ടയുടെ സാന്നിധ്യം ഇല്ലാത്ത അവസ്​ഥ പലർക്കും ആലോചിക്കാൻ കഴിയില്ല. പ്രോട്ടീനുകളുടെ...

ചെറുതുരുത്തിയിൽ വീട്ടുമുറ്റത്ത് നക്ഷത്ര ആമയെ കണ്ടെത്തി

0
തൃശൂര്‍: ചെറുതുരുത്തിയിൽ വീട്ടുമുറ്റത്ത് നക്ഷത്ര ആമയെ കണ്ടെത്തി. പള്ളിവളപ്പിൽ ഹംസയുടെ വീടിനു...

എറണാകുളം വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

0
കൊച്ചി: എറണാകുളം വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വാട്ടർ അതോറിറ്റിയുടെ...

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ ; ഉദ്ഘാടനം മെയ് 15ന്

0
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഓൺലൈൻ കോഴ്സുകളുടെ ഉദ്ഘാടനം മെയ് 15ന് നടക്കുമെന്ന്...