കോഴിക്കോട് : കോഴിക്കോട് കടലുണ്ടിക്കും മണ്ണൂര്‍ റെയില്‍വെ ഗേറ്റിനും ഇടയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തടസപ്പെട്ട കോഴിക്കോട് വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. റെയില്‍ പാളത്തിലുണ്ടായ വിള്ളല്‍ പരിഹരിച്ചതിനെ തുടര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് പാളത്തിലെ വിള്ളല്‍ കണ്ടത്. തുടര്‍ന്ന് പോലീസും റെയില്‍വേ എഞ്ചിനീയര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തി. വന്‍ അപകടമാണ് ഒഴിവായതെന്ന് പോലീസ് അറിയിച്ചു.