Tuesday, May 7, 2024 3:01 pm

സ്പുട്നിക് വാക്സീൻ വില 700 രൂപ ; ഉൽപാദനം കൂട്ടാൻ കമ്പനികളോടു മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി നേടിയ റഷ്യയുടെ സ്പുട്നിക് വാക്സീൻ ഡോസ് ഒന്നിന് 700 രൂപയാകുമെന്നു സൂചന. ലോകമെമ്പാടും വാക്സീന് ഒറ്റ വിലയാണെന്നും അതുകൊണ്ട് അതിൽ കുറഞ്ഞ വില ഈടാക്കാൻ സാധ്യതയില്ലെന്നും ഇന്ത്യയിലെ വിതരണക്കാരായ ഡോ. റെഡ്ഡീസ് കമ്പനിയുടെ കോ ചെയർമാനും എംഡിയുമായ ജി.വി. പ്രസാദം പറഞ്ഞു. 10 ഡോളർ നിരക്കിലാണ് റഷ്യ ലോകരാജ്യങ്ങൾക്കു വാക്സീൻ നൽകുന്നത്. ജൂൺ ആദ്യവാരത്തിനു മുമ്പ് വാക്സീൻ ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. പിന്നീട് ഇവ ഇന്ത്യയിൽ ഉൽപാദിപ്പിക്കും.

വാക്സീനുകൾക്കു മുൻകൂർ പണം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കോവിഷീൽഡ് ഉൽപാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് 3000 കോടി രൂപയും ഭാരത് ബയോടെക്കിന് 1500 കോടി രൂപയും നൽകും. ഇതിനിടെ കുറഞ്ഞ സമയം കൊണ്ടു കൂടുതൽ പേർക്കു വാക്സീൻ നൽകാനുള്ള ശ്രമത്തിൽ സഹകരിക്കണമെന്നും വരും ദിവസങ്ങളിൽ ഉൽപാദന ശേഷി വർധിപ്പിക്കണമെന്നും കമ്പനികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മദ്യനയ കേസ് : കെജ്‍രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടി

0
ഡൽഹി: മദ്യനയ അഴിമതി കേസിൽ കെജ്‍രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. ഡൽഹി...

തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി

0
പത്തനംതിട്ട : തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി. തിരുവല്ല സ്വദേശി...

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി ; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

0
ഷാര്‍ജ: പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍. അല്‍...

കോറ്റാത്തൂർ എൻ.എസ്.എസ്. കരയോഗം വാർഷികപൊതുയോഗവും കുടുംബ സംഗമവും നടത്തി

0
അയിരൂർ : കോറ്റാത്തൂർ 719-ാം നമ്പർ ദേവീവിലാസം എൻ.എസ്.എസ്. കരയോഗം വാർഷികപൊതുയോഗവും...