വളാഞ്ചേരിയില്‍ 21കാരി കൊല്ല​പ്പെട്ട സംഭവം : പ്രതി അന്‍വറിനെ സംഭവസ്ഥലത്ത് എത്തിച്ച്‌ തെളിവെടുത്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വളാഞ്ചേരിയില്‍ 21കാരി കൊല്ല​പ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അന്‍വറിനെ സംഭവസ്ഥലത്ത് എത്തിച്ച്‌ തെളിവെടുത്തു. രാവിലെ ഒന്‍പതു മണിയോടെ മൃതദേഹം കുഴിച്ചിട്ട തെങ്ങിന്‍ തോപ്പില്‍ പ്രതിയെ എത്തിച്ചാണ് പോലീസ് പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. മൃതദേഹം മണ്ണിനുള്ളില്‍ നിന്ന് മുഴുവനായി പുറത്തെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും വിശദമായ തെളിവെടുപ്പ്. കനത്ത പോലീസ് സുരക്ഷയിലാണ് പ്രതിയെ എത്തിച്ചത്.

40 ദിവസം മുമ്പ്  ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആതവനാട് കഞ്ഞിപ്പുര ചോറ്റൂര്‍ കിഴുകപറമ്പാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തി​ന്റെ (21) മൃതദേഹമാണ്​ ചൊവ്വാഴ്​ച കണ്ടെത്തിയത്​. വീടിനടുത്ത ചെങ്കല്‍ ക്വാറിക്ക് സമീപം തെങ്ങിന്‍ തോപ്പില്‍ മണ്ണിട്ട് മൂടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം പൂര്‍ണമായും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും യുവതിയുടേത്​ തന്നെയാ​ണെന്ന​ നിഗമനത്തിലാണ്​ പോലീസ്​. കാല്‍ മാത്രമാണ് ചൊവ്വാഴ്​ച കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട്​​ ചോറ്റൂര്‍ സ്വദേശി പറമ്പന്‍ അന്‍വറിനെ (40) തിരൂര്‍ ഡിവൈ.എസ്.പി കെ.എസ്. സുരേഷ് ബാബുവി​ന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞ ദിവസം അറസ്​റ്റ്​ ചെയ്തിരുന്നു. ഇയാള്‍ യുവതിയെ ശ്വാസംമുട്ടിച്ചാണ്​ കൊലപ്പെടുത്തിയതെന്നാണ്​ പോലീസില്‍ നിന്ന്​ ലഭിച്ച വിവരം. മൃതദേഹം ലഭിച്ച തോട്ടം നോക്കിനടത്തുന്നയാളാണ്​ പ്രതി.

യുവതി പീഡനത്തിനിരയായിട്ടുണ്ടോയെന്നതില്‍ പോസ്​റ്റ്​മോര്‍ട്ടത്തിന്​ ശേഷം വ്യക്തത വരുമെന്ന് ​പോലീസ്​ പറഞ്ഞു. ഏതാനും ദിവസമായി പ്രതി പോലീസ്​ നിരീക്ഷണത്തിലായിരുന്നു. കസ്​റ്റഡിയിലെടുത്ത അന്‍വറിനെ ചോദ്യം ചെയ്തതിലൂടെയാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പോലീസ് മനസ്സിലാക്കിയത്​. തുടര്‍ന്ന്​ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ മണ്ണ് നീക്കം ചെയ്​തപ്പോഴാണ്​ മൃതദേഹാവശിഷ്​ടം ലഭിച്ചത്​. രാത്രിയായതിനാല്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...