ഉടുമ്പൻചോല ആര്‍.ടി.ഒ ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം: ഉടുമ്പൻചോല ആര്‍.ടി.ഒ ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. ഏതാനും ദിവസം മുമ്പ് ഉടുമ്പൻചോല ആര്‍.ടി.ഒ ഓഫിസിന് മുന്നില്‍ ഡ്രൈവേഴ്സ് യൂണിയൻ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്കെതിരെ എം.എം. മണി എം.എല്‍.എ നടത്തിയ ഭീഷണി പ്രസംഗത്തിന് പിന്നാലെയാണ് സ്ഥലം മാറ്റം. ബുധനാഴ്ച മണിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ നെടുങ്കണ്ടത്ത് മോട്ടര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കറുത്ത ബാഡ്ജ് ധരിച്ച്‌ ജോലിക്കെത്തിയിരുന്നു. കേരള അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്‌ട്ടേഴ്‌സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. ഉദ്യോഗസ്ഥര്‍ നിയമത്തിന്‍റെ വഴിക്ക് നടന്നില്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു മണി പറഞ്ഞത്. പ്രസംഗത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമുണ്ടായിരുന്നു. ജില്ലയിലെ മറ്റ് ആര്‍.ടി.ഒ ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ക്കും സ്ഥലംമാറ്റമുണ്ട്. നിലവിലെ സ്ഥലംമാറ്റം വകുപ്പ് തലത്തിലുള്ള ജനറല്‍ ട്രാൻസഫറിന്‍റെ ഭാഗമാണെന്നും ഇതിന് വിവാദങ്ങളുമായി ബന്ധമില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങിയത് സെപ്റ്റംബര്‍ 26നായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നാനിയിൽ ശക്തമായ കടൽക്ഷോഭത്തിൽ അഞ്ച് വീടുകൾ കൂടി കടലെടുത്തു

0
മലപ്പുറം: പൊന്നാനിയിലെ കലിതുള്ളി കടൽ. തീരദേശവാസികളെ പ്രതിസന്ധിയിലാക്കി ശക്തമായ കടൽക്ഷോഭത്തിൽ അഞ്ച്...

സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കൃത്യമായ അറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

0
കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കൃത്യമായ അറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രിൻസിപ്പൽ ഡയറക്ടറുടെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ അതിതീവ്ര മഴ...

കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു

0
കൊച്ചി: കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇന്നലെ രാത്രി...