തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സ്ഥലംമാറ്റം : ആരോപണം കടുപ്പിച്ച് കോൺഗ്രസ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇപ്പോൾ നടന്നിട്ടുള്ള സ്ഥലം മാറ്റങ്ങളിൽ വൻ കോഴ ഇടപാടുകൾ നടന്നിട്ടുള്ളതായും, ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാവ് അഡ്വ വെട്ടൂർ ജ്യോതിപ്രസാദ് ആവശ്യം ഉന്നയിച്ചു. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല, ദേവസ്വം മന്ത്രി കെ മുരളീധരൻ എന്നിവർക്ക് നിവേദനം നൽകിയതായി അദ്ദേഹം പറഞ്ഞു. മേജർ ക്ഷേത്രങ്ങളിൽ നടന്ന നിയമനങ്ങളിൽ ലേലം വിളിയെ തോൽപ്പിക്കുന്ന മത്സരമാണ് നടന്നിരിക്കുന്നത്. 15 മുതൽ അൻപതു ലക്ഷം വരെയും വാങ്ങിയാണ് ചില പോസ്റ്റിങ്ങ്‌ നടന്നതെന്ന് ആരോപണം ഉണ്ട്. അഴിമതി രഹിത ഭരണം കാഴ്ച്ച വെക്കേണ്ട ദേവസ്വം ഭരണത്തിൽ കാഴ്ചക്കാരന്റെ റോൾ മാത്രമാണ് പ്രസിഡന്റിന് ഉള്ളതെന്നും, എല്ലാകാര്യങ്ങളും ഒരു മെമ്പർ ഹൈജാക് ചെയ്തു ബോർഡിന്റെ വിശ്വാസ്യതയെ തന്നെ തകർക്കുകയാണെന്നും ജ്യോതിപ്രസാദ് ആരോപിച്ചു.

ദേവസ്വം ഭരണത്തിലോ, സ്ഥലം മാറ്റത്തിലോ അനാവശ്യ ഇടപെടൽ നടത്തുന്ന ആളല്ല ദേവസ്വംമന്ത്രി കെ. മുരളീധരൻ. വ്യക്തമായി കിട്ടിയ ചില സൂചനകളുടെ അടിസ്ഥാനത്തിൽ ആണ് മെമ്പർ സന്തോഷിനെതിരെ താൻ പരാതി കൊടുത്തത്. പ്രശാന്തിന്റെ ബോർഡും സംശയ നിഴലിൽ നിൽക്കുമ്പോൾ, താൻ യോഗത്തിൽ ഇല്ലായിരുന്നു എന്നുപറഞ്ഞു ഒഴിയാൻ സന്തോഷിനു കഴിയില്ല. ഇങ്ങനെ ഒരു തീരുമാനം ഉണ്ട് എന്നറിഞ്ഞിട്ടും എന്തുകൊണ്ട് സന്തോഷ്‌ അത് തടഞ്ഞില്ല. ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും ഒരുകാരണവശാലും ഒഴിഞ്ഞു മാറാൻ മെമ്പർക്കു കഴിയില്ല. മന്ത്രി കെ. മുരളീധരനെയും, മന്ത്രി ഓഫീസിനെയും പുകമറയിൽ നിർത്താനുള്ള മെമ്പർ സന്തോഷിന്റെ നീക്കം വിലപ്പോകില്ലായെന്നും ജ്യോതിപ്രസാദ് പറഞ്ഞു

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്...

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ...

ആർ രാജേഷിന്റെ മൃതദേഹത്തോട് സംസ്ഥാന സർക്കാർ കാട്ടിയത് അങ്ങേയറ്റത്തെ ക്രൂരതയും അനാദരവുമാണ് എന്ന് പിണറായി...

0
തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച തിരുവനന്തപുരം സ്വദേശി...

നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ദേവസ്വം വിജിലൻസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് ദേവസ്വം...

0
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ദേവസ്വം...

ലോറിയിടിച്ച് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി റിജാസ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്

0
പാലക്കാട്: തൃശ്ശൂർ പുതുക്കാട് ലോറിയിടിച്ച് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി റിജാസ് (22)...