ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി ബിൽ ലോക്സഭ പാസാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ട്രാൻസ്‌ജെൻഡർ വ്യക്തി അവകാശ സംരക്ഷണ ഭേദഗതി ബിൽ പാസാക്കി‌ ലോക്സഭ. സ്വയം തിരിച്ചറിയുന്ന ലിംഗ വ്യക്തിത്വത്തിനുള്ള അവകാശം ഇല്ലാതാക്കുന്നതാണ് ബില്ല്. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ നിർവചനം ജൈവശാസ്ത്രപരമോ സാമൂഹിക – സാംസ്കാരികമോ ആയ വിഭാഗങ്ങളിലേക്ക് പരിമിതപ്പെടുത്താനും ബില്ല് ലക്ഷ്യം വക്കുന്നു. അന്തസ്സിനുള്ള അവകാശത്തെ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ഡി‌എം‌കെ, എൻ‌സി‌പി, ശിവസേന (യു‌ബി‌ടി), ആർ‌ജെ‌ഡി, എസ്‌പി, എ‌ഐ‌ടി‌സി എന്നീ പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ എതിർത്തു. സ്വയം തിരിച്ചറിയൽ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും സഖ്യകക്ഷികളും ബില്ലിനെ പിന്തുണച്ചു. ട്രാൻസ്‌ജെൻഡർ സമൂഹത്തിന് സുരക്ഷയും ആനുകൂല്യങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രി വീരേന്ദ്ര കുമാർ പറഞ്ഞു.

“ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഈ നിയമത്തിൻ്റെ ആനുകൂല്യങ്ങൾ സ്വയം പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ഉറപ്പാക്കാൻ, അവർക്ക് കൃത്യമായ നിർവചനം നൽകേണ്ടത് ആവശ്യമാണ്. ആ ആവശ്യം പരിഹരിക്കുന്നതിനാണ് ഈ ബിൽ അവതരിപ്പിച്ചത്,” മന്ത്രി പറഞ്ഞു. ‘സ്വയം തിരിച്ചറിഞ്ഞ ലൈംഗിക സ്വത്വങ്ങളും’ ഉള്ളവരെ ട്രാൻസ്‌ജെൻഡർ വിഭാ​ഗത്തിൽ ഉൾപ്പെടുത്തില്ല. മെഡിക്കൽ ബോർ‍ഡ് തീരുമാനിക്കുന്നവരെ മാത്രമാകും ഈ വിഭാ​ഗത്തിൽ ഉൾപ്പെടുത്തുക. ട്രാൻസ്‌ജെൻഡർ വ്യക്തിയായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വ്യക്തിക്ക് ജനനസർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ ഔദ്യോഗിക രേഖകളിലും ആദ്യനാമത്തിൽ മാറ്റം വരുത്താനാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...