തിരുവനന്തപുരം : ഇരുചക്ര വാഹനങ്ങളില്‍ കുടചൂടി യാത്ര ചെയ്യുന്നത് സംസ്ഥാനത്ത് നിരോധിച്ചു. മഴക്കാലത്ത് ഇത്തരത്തില്‍ ബൈക്കിലും മറ്റും യാത്ര ചെയ്യുന്നതിനെ തുടര്‍ന്ന് നിരവധി അപകടങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള യാത്ര വിലക്കി ഗതാഗത കമ്മീഷണര്‍ ഉത്തരവ് ഇറക്കിയത്. കുടചൂടി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ ഇനി ആയിരം രൂപ മുതല്‍ 5000 രൂപ പിഴ ഇടാക്കുമെന്ന് ഉത്തരവില്‍ പറയുന്നു. വാഹന പരിശോധന സമയത്ത് ഇക്കാര്യങ്ങളും പരിശോധിക്കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കി.
ഇരുചക്ര വാഹനങ്ങളില്‍ കുടചൂടി യാത്ര ചെയ്‌താല്‍ 5000 രൂപ പിഴ
RECENT NEWS
Advertisment