മലയാലപ്പുഴയിലെ ഗതാഗത സൗകര്യം മെച്ചപ്പെടും : മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപ്പുഴയിലെ പുതിയ ബസ് സ്റ്റാന്‍ഡിന്റെയും റോഡുകളുടേയും നിര്‍മാണം പഞ്ചായത്തിലെ ഗതാഗത സൗകര്യങ്ങളില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മലയാലപ്പുഴ ബസ്സ് സ്റ്റാന്‍ഡിന്റെയും മണ്ണാറക്കുളഞ്ഞി – മലയാലപ്പുഴ, വെട്ടൂര്‍ -കാഞ്ഞിരപ്പാറ- മലയാലപ്പുഴ റോഡുകളുടെയും നിര്‍മാണോദ്ഘാടനം മലയാലപ്പുഴയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഉള്‍പ്പെടെ പ്രയോജനമാകും. മലയാലപ്പുഴ ജംഗ്ഷനില്‍ പഴയ എല്‍.പി സ്‌ക്കൂള്‍ കെട്ടിടം നിന്നിരുന്നിടത്താണ് ബസ് സ്റ്റാന്‍ഡ്. കാഞ്ഞിരപ്പാറയില്‍ നിന്നും വെട്ടൂര്‍ ജംഗ്ഷനില്‍ എത്തുന്ന അഞ്ച് കിലോമീറ്റര്‍ 6.2 കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണം. മണ്ണാറക്കുളഞ്ഞി-പുതുക്കുളം റോഡ് 3.5 കി.മീറ്ററോളം ദൂരം 4.5 കോടി രൂപ ചെലവില്‍ നവീകരിക്കും. ആറു മീറ്റര്‍ ശരാശരി വീതിയില്‍ ബി.എം ബി.സി നിലവാരത്തിലേക്ക് റോഡ് മാറും.
റോഡ് വികസനത്തില്‍ സംസ്ഥാനത്ത് വലിയ മുന്നേറ്റം നടന്നു. വിവിധ റോഡുകള്‍ക്കായി 35000 കോടി രൂപ അനുവദിച്ചു.

8200 കിലോമീറ്റര്‍ നവീകരിച്ചു. 17750 കിലോ മീറ്റര്‍ റോഡും ബി.എം ബി.സിനിലവാരത്തിലാക്കി. ദേശീയപാത വികസനം, മലയോരഹൈവേ, തീരദേശ ഹൈവേ, ലെവല്‍ ക്രോസില്ലാത്ത കേരളം, ജംഗ്ഷന്‍ വികസനം, പാലങ്ങളുടെ നവീകരണം, റണ്ണിംഗ് കോണ്‍ട്രാക്ട് തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കിയതായും മന്ത്രി വ്യക്തമാക്കി. മലയാലപ്പുഴയില്‍ സമഗ്ര വികസനം സാധ്യമായെന്ന് അധ്യക്ഷത വഹിച്ച എംഎല്‍എ കെ യു ജനീഷ് കുമാര്‍ പറഞ്ഞു. ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെ മലയാലപ്പുഴയിലെ എല്ലാ റോഡുകളും ബി എം ബിസി നിലവാരത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹുല്‍ വെട്ടൂര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷാജി, സ്ഥിരം സമിതി അധ്യക്ഷരായ ഷീലാ കുമാരി, എസ് ബിജു, എന്‍ വളര്‍മതി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ബാബുരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...