സിപിഐഎം നേതാവ് പി കെ ശശിയെ പുകഴ്ത്തി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐഎം നേതാവ് പി കെ ശശിയെ പുകഴ്ത്തി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. ഫണ്ട് തിരിമറി ആരോപണത്തിൽ ഉൾപ്പെട്ട പികെ ശശിയെ പുകഴ്ത്തിയാണ് മന്ത്രി കെബി ഗണേഷ് കുമാർ രംഗത്തെത്തിയത്. ഞാൻ കണ്ട വളരെ നല്ല മനുഷ്യരിൽ ഒരാളാണ് പികെ ശശി. മികച്ച ജനപ്രതിനിധിയും നല്ല മനുഷ്യനുമാണ് ശശി. അദ്ദേഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ ഒരു നല്ല വിദ്യാഭ്യാസ സ്ഥാപനത്തെക്കൂടിയാണ് തകർക്കുന്നതെന്ന് ഓർക്കണം. താനും ഇതുപോലെ ഒരുപാട് ആരോപണങ്ങൾക്ക് ഇരയായിട്ടുണ്ട്. കള്ളനെയും പിടിച്ചുപറിക്കാരനെയും ആർക്കും വേണ്ട. നല്ലത് ചെയ്യുന്നവനെ കുറ്റക്കാരനാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെയ്ക്കില്ലെന്ന് സിപിഐഎം നേതാവ് പി കെ ശശി പ്രതികരിച്ചിരുന്നു. രാജി വെയ്ക്കാനല്ലല്ലോ ചെയർമാൻ സ്ഥാനത്ത് ഇരിക്കാനല്ലേ പാർട്ടി പറഞ്ഞതെന്നാണ് പി കെ ശശി മാധ്യമങ്ങളോട് പ്രതികരിച്ചത്. കെടിഡിസിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് തിരുവനന്തപുരത്ത് വന്നത്. ബാക്കിയെല്ലാം കൽപ്പിത കഥകളാണ്. പാർട്ടി നടപടി വിശദീകരിക്കേണ്ട ബാധ്യതയില്ല. പാര്‍ട്ടി വിഷയം മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാനില്ല. തനിക്കെതിരെ പാർട്ടി നടപടി ഉണ്ടോ ഇല്ലയോ എന്ന് ഉത്തരവാദിത്തപ്പെട്ടവർ പറയുമെന്നും പുറത്ത് വരുന്ന വാര്‍ത്തയുടെ അച്ഛന്‍ ആരാണെന്ന് കണ്ടെത്തണമെന്ന് പി കെ ശശി പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...