തിരുവനന്തപുരം : സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ തിരികെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും വിദ്യാര്‍ഥികളെ മടക്കിക്കൊണ്ടുവരുകയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി അവര്‍ക്കായി നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഈ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഒരുക്കും.
പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ എത്ര വിദ്യാര്‍ഥികള്‍ എങ്ങനെ അകപ്പെട്ടിട്ടുണ്ട് എന്ന് മനസിലാക്കാന്‍ കഴിയും. ഇവരെ എങ്ങനെ കൊണ്ടുവരണം എന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യമായ നടപടി സ്വീകരിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തയാറാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.