ഡേറ്റിങ് ആപ്പ് വഴി ഗുരുഗ്രാം സ്വദേശിയുടെ രണ്ടു ലക്ഷം രൂപ തട്ടിയെടുത്തു. പ്രണയം നടിച്ച യുവതി പരസ്പരം കാണാമെന്ന വ്യാജേനയാണ് പണം തട്ടിയത്. ബംബിൾ ഡേറ്റിങ് ആപ്പ് വഴിയാണ് ഇവർ പണം തട്ടിയെടുത്തത്. പിടിഐയുടെ റിപ്പോർട്ട് അനുസരിച്ച് വ്യാഴാഴ്ചയാണ്ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് വ്യാജ ആരോപണം ഉന്നയിച്ച് പണം തട്ടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ബിഹാർ സ്വദേശിനിയായ ബിനിത കുമാരിയും റോഹ്തക് ജില്ലയിലെ ഭലോത്ത് ഗ്രാമവാസിയായ കൂട്ടാളി മഹേഷ് ഫോഗട്ടുമാണ് പോലീസ് പിടിയിലായത്. ഡേറ്റിംഗ് ആപ്പിൽ യുവാവിനെ പരിചയപ്പെട്ട ബിനിത കൂട്ടാളിയായ മഹേഷിന്റെ സഹായത്തോടെയാണ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടത്. ബുധനാഴ്ച നടന്ന പണമിടപാടിനിടെ യുവതിയുടെ പങ്കാളിയെ പോലീസ് കൈയോടെ പിടികൂടി. ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരും സമാനമായ രീതിയിൽ മറ്റ് 12 പേരെ കബളിപ്പിച്ചതായും അഞ്ച് പേർക്കെതിരെ നേരത്തെ വ്യാജ ബലാത്സംഗത്തിനും പീഡനത്തിനും കേസെടുത്തിട്ടുണ്ടെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ബിനിത കുമാരി നഗരത്തിലെ ഒരു ഐടി കമ്പനി ജീവനക്കാരിയാണ്. മഹേഷ് ഫോഗട്ട് എൻജിഒയിലാണ് ജോലി ചെയ്യുന്നത്.
ബംബിൾ ഡേറ്റിംഗ് ആപ്പ് വഴിയാണ് തട്ടിപ്പുകാരി ഇരയും പരിചയപ്പെടുന്നത്.മെയ് 28 ന് യുവതി ഇരയെ സെക്ടർ 23 ഏരിയയിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. ബിയർ കഴിക്കാൻ നിർബന്ധിച്ചു, പക്ഷേ എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയ അയാൾ കുടിക്കാൻ വിസമ്മതിച്ചു. വേഗം ഹോട്ടൽ വിട്ട ഇരയോട് യുവതി ഫോണിലൂടെ മോശമായി പെരുമാറിയെന്നും പീഡിപ്പിക്കുന്നുവെന്ന് പരാതി നൽകുമെന്ന് അറിയിച്ചതായും പറയുന്നു. പോലീസിൽ പരാതി നൽകുമെന്നും ഭീഷണിപ്പെടുത്തി. തുടർന്നാണ് മഹേഷ് ഫോഗട്ട് ഇരയെ വിളിച്ച് പ്രശ്നം ഒത്തുതീർപ്പാക്കാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് എത്തിയത്. എന്നാൽ ഒടുവിൽ പോലീസ് പറയുന്നതനുസരിച്ച് രണ്ട് ലക്ഷം രൂപ നൽകാമെന്ന നിഗമനത്തിലെത്തുകയായിരുന്നു.
ബുദ്ധിപൂർവം സഹായത്തിനായി ബിനിതയും മഹേഷും പോലീസിനെ സമീപിക്കുകയായിരുന്നു എന്ന് പിന്നിടാണ് മനസിലായത്. തുടർന്ന് സിറ്റി പോലീസ് രണ്ടുപേരെയും പിടികൂടാൻ കെണിയൊരുക്കി. സായി ക്ഷേത്രത്തിന് സമീപമുള്ള മൗൽസാരി മാർക്കറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി. അവിടെ വെച്ച് പണം കൈമാറുന്നതിനിടെയാണ് മഹേഷ് പിടിയിലായത്. ഗുരുഗ്രാമിലെ ഡിഎൽഎഫ്-3 ലെ യു ബ്ലോക്കിൽ നിന്നാണ് ബിനിതയെ അറസ്റ്റ് ചെയ്തതെന്ന് എസിപി കൗശിക് പറഞ്ഞു. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത ശേഷം തട്ടിപ്പ് ഇടപാടിന്റെ ഭാഗമായി ഇര നൽകിയ 50,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും പ്രതികളുടെ കൈവശം നിന്ന് പോലീസ് കണ്ടെടുത്തു. ബലാത്സംഗം, പീഡനം തുടങ്ങിയ നാല് കള്ളക്കേസുകളാണ് യുവതി കെട്ടിചമച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































