ശബരിമല സന്നിധാനത്തെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി ഇളക്കിയ വിവാദത്തിൽ വാർത്ത നിഷേധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല സന്നിധാനത്തെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി ഇളക്കിയ വിവാദത്തിൽ വാർത്ത നിഷേധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സ്വർണ ദ്വാരപാലക ശില്പി അനുമതിയില്ലാതെ കൊണ്ടുപോയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. സ്വർണ്ണം പൂശിയ ചെമ്പ് പാളികളാണ് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതെന്ന് ദേവസ്വം ബോർഡ് വിശദീകരിച്ചു. തന്ത്രിയുടെ അനുമതിയോടെയാണ് പാളികൾ കൊണ്ടുപോയത‍െന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നായിരുന്നു കണ്ടെത്തൽ.

അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയത് ഗുരുതര വീഴ്ചയെന്ന് സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. അറ്റകുറ്റപ്പണികൾ ശബരിമലയിൽ തന്നെ നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചതായി വിമർശനം. ഓണക്കാലത്തെ പ്രത്യേക പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചതിന് ശേഷമാണു ശ്രീ കോവിനു മുന്നിലെ സ്വർണപ്പാളി അറ്റകുറ്റപ്പണികൾക്കായി ഇളക്കിയത്. സംഭവത്തിൽ ഗുരുതര വീഴ്ച എന്നാണ് സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. സ്വർണ്ണപ്പണികൾ സന്നിധാനത്ത് നടത്തണമെന്ന് കോടതി നിർദ്ദേശം ലംഘിക്കപ്പെട്ടെന്നും സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് നിയമസഭയിലെ മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി ഡിഎംകെ പ്രതിഷേധം

0
ചെന്നൈ : മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി തമിഴ്നാട്...

ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി

0
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി....

തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; നഗരസഭയുടെ വാദം തള്ളി കോതമംഗലം...

0
ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന...

കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സി ബി ഐ...

0
ഡൽഹി: മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ...