ശബരിമലയില്‍ അയ്യപ്പൻ്റെ പഞ്ചലോഹവി​ഗ്രഹം ; സ്വകാര്യവ്യക്തിക്ക് നൽകിയ അനുമതി പിൻവലിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതില്‍ അറിയിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശബരിമല ക്ഷേത്രാങ്കണത്തിൽ സ്വാമി അയ്യപ്പൻ്റെ പഞ്ചലോഹവി​ഗ്രഹം സ്ഥാപിക്കാൻ സ്വകാര്യവ്യക്തിക്ക് നൽകിയ അനുമതി പിൻവലിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. വി​​ഗ്രഹത്തിൻ്റെ പേരിൽ നടന്ന പണപ്പിരിവ് സംബന്ധിച്ച് പോലീസ് അന്വേഷണത്തിൻ്റെ പുരോ​ഗതി അറിയിക്കാൻ സർക്കാർ സമയംതേടിയതിനെത്തുടർന്ന് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ​ഹർജി സെപ്റ്റംബർ 10 ന് പരി​ഗണിക്കാൻ മാറ്റിവെച്ചു.

തമിഴ്നാട് ഈ റോഡിലെ ലോട്ടസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഇകെ സഹദേവനാണ് പഞ്ചലോഹവി​ഗ്രഹത്തിൻ്റെ പേരിൽ വൻതുക സംഭാവന പിരിച്ചത്. ദേവസ്വം ബോർഡ് നൽകിയ അനുമതിയുടെ പേരിലായിരുന്നു പണപ്പിരിവ്. എങ്ങനെയാണ് ഇത്തരമൊരു കാര്യത്തിന് അനുമതി നൽകുകയെന്നും അക്കൗണ്ട് നമ്പർവഴി പണം പിരിക്കുകയെന്നും കോടതി ചോദിച്ചു. തുടർന്നാണ് അനുമതി പിൻവലിച്ചതായി ബോർഡ് അറിയിച്ചത്. പമ്പ പോലീസിൽ പരാതി നൽകിയെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം : രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത....

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...