മദ്യലഹരിയില്‍ ഭാര്യയേയും പ്രായപൂര്‍ത്തിയാവാത്ത മകളെയും മര്‍ദ്ദിച്ചു ; സീതത്തോട് സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയേയും മക്കളെയും അമ്മയേയും ഉപദ്രവിക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാര്‍ സീതത്തോട് സ്വദേശി തുളസീരാജ് (38) ആണ് പിടിയിലായത്. ഡ്രൈവര്‍ ജോലി ചെയ്യുകയാണ് ഇയാള്‍. കഴിഞ്ഞ 30 ന് രാത്രി എട്ടിന് ശേഷമാണ് ഇയാളും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന ഇരവിപേരൂര്‍ വാരാമണ്ണില്‍ വീട്ടില്‍ വെച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയും കത്തി കൊണ്ട് ആക്രമിക്കുകയും ചെയ്തത്. ഭാര്യയെ തടഞ്ഞുനിര്‍ത്തി ഇരുകവിളിലും തലയിലുമൊക്കെ അടിച്ചു. 17 കാരിയായ മൂത്തമകളെ ദേഹത്തും കവിളത്തും അടിച്ചു. കുട്ടിക്ക് ബോധക്ഷയമുണ്ടായി. തുടര്‍ന്ന് മക്കളെയും ഭര്‍ത്താവിന്റെ അമ്മയേയും കൂട്ടി യുവതി അടുത്ത വീട്ടില്‍ അഭയം പ്രാപിച്ചു. പിറ്റേന്ന് തിരുവല്ല ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി.

ഓഗസ്റ്റ് ഒന്നിന് വൈകിട്ട് തിരുവല്ല സ്‌റ്റേഷനില്‍ എത്തി യുവതി മൊഴി നല്‍കി. എ എസ് ഐ രാജു മൊഴി രേഖപ്പെടുത്തി. എസ്‌ഐ ടി ഉണ്ണികൃഷ്ണന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇയാളുടെ ബന്ധുവിന്റെ കോട്ടയം എരുമേലി കനകപ്പാലം പെരിയന്മലയില്‍ വീട്ടില്‍ ഒളിവില്‍ താമസിക്കുന്നതായി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം അവിടെയെത്തി 5 ന് പുലര്‍ച്ചെ ഒന്നിന് കസ്റ്റഡിയിലെടുത്തു. എസ് ഐ കെ രവിചന്ദ്രന്റെ നേതൃത്വത്തില്‍ തുടര്‍ന്നുള്ള അന്വേഷണം നടത്തി.
വൈദ്യ പരിശോധനക്ക് ശേഷം സ്‌റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യംചെയ്തു. കുറ്റം സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി. ഇപ്പോള്‍ യുവതിയും മക്കളും ഭര്‍ത്താവിന്റെ അമ്മയും കൂട്ടുകാരിയുടെ വീട്ടില്‍ കഴിയുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങുന്നു ; ഒരുവർഷത്തെ കരാർ ഒപ്പുവെച്ചു

0
തൃശ്ശൂർ : ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ....

കൊച്ചിയിൽ അനധികൃതമായി താമസിച്ച 5 ബംഗ്ലാദേശികൾ പിടിയിൽ ; ഒരാൾക്കായി തിരച്ചിൽ

0
കൊച്ചി : പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ബംഗ്ലാദേശ് സ്വദേശിയായ പ്രതി പോലീസിനെ...

പശ്ചിമേഷ്യൻ സംഘർഷത്തിൽ തിരിച്ചടി ; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും...

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...