Saturday, April 27, 2024 7:10 am

ട്രാ​വ​ല്‍ ഏ​ജ​ന്‍സി​യു​ടെ മ​റ​വി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ല്‍നി​ന്ന്​ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ​താ​യി പ​രാ​തി

For full experience, Download our mobile application:
Get it on Google Play

ക​ല്‍​പ​റ്റ : ട്രാ​വ​ല്‍ ഏ​ജ​ന്‍സി​യു​ടെ മ​റ​വി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ല്‍നി​ന്ന്​ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ​താ​യി പ​രാ​തി. ബ്ലു​വേ​വ്സ് ഹോ​ളി​ഡെ​യ്സ്, സ​ലീം ബി​ല്‍​ഡി​ങ്, കോ​ഴി​ക്കോ​ട് എ​ന്ന വി​ലാ​സ​ത്തി​ല്‍ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി ന​ട​ത്തു​ന്ന ഉ​ട​മ വി.​കെ. പ്രേം​ദാ​സാ​ണ്​ വി​നോ​ദ​യാ​ത്ര​ക്കി​ടെ പ​ണം ത​ട്ടി​യ​തെ​ന്ന്​ വ​യ​നാ​ട് സ്വ​ദേ​ശി​ക​ള്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. ഇ​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള 60 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​നാ​ണ്​ വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.

കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍​നി​ന്ന് 40 പേ​രും മ​റ്റു ജി​ല്ല​ക​ളി​ല്‍ നി​ന്ന് 20 പേ​രു​മാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ഗ​സ്​​റ്റ് 15 മു​ത​ല്‍ 25 വ​രെ ക​ശ്മീ​ര്‍, കാ​ര്‍ഗി​ല്‍, ലേ, ​ല​ഡാ​ക്ക്, ന്യൂ​ബ്രാ വാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു വി​നോ​ദ​യാ​ത്ര. ഒ​രാ​ളി​ല്‍​നി​ന്ന് 35,000 രൂ​പ​യാ​ണ്​ ഇൗ​ടാ​ക്കി​യ​ത്. 15ന് ​യാ​ത്ര തു​ട​ങ്ങി​യ സം​ഘം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്കു ശേ​ഷം 22ന്​ ​ലേ​യി​ലെ ഹോ​ട്ട​ലി​ലെ​ത്തി. 23ന് ​രാ​വി​ലെ ആ​റി​ന് ശ്രീ​ന​ഗ​റി​ലേ​ക്കു​ള്ള യാ​ത്ര ആ​രം​ഭി​ക്കു​മെ​ന്നും ട്രാ​വ​ല്‍ ഏ​ജ​ന്‍​സി ഉ​ട​മ അ​റി​യി​ച്ചു.

ഇ​ത​നു​സ​രി​ച്ച്‌ യാ​ത്ര​ക്കാ​യി സം​ഘാം​ഗ​ങ്ങ​ള്‍ എ​ത്തി. എ​ന്നാ​ല്‍, ഹോ​ട്ട​ലി​ല്‍ പ​ണം അ​ട​ക്കാ​നു​ണ്ടെ​ന്നും ഇ​തു ന​ല്‍​കി​യാ​ല്‍ മാ​ത്ര​മേ യാ​ത്ര ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്നും ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 6,82,000 രൂ​പ​യാ​ണ് ഇ​വ​ര്‍​ക്ക് ന​ല്‍​കേ​ണ്ട​ത്. എ​ന്നാ​ല്‍, ട്രാ​വ​ല്‍ ഏ​ജ​ന്‍​സി ഉ​ട​മ 2,89,000 രൂ​പ മാ​ത്ര​മാ​ണ്​ അ​ട​ച്ച​ത്. പ്ര​ശ്നം വ​ഷ​ളാ​കു​മെ​ന്നു ക​ണ്ട​തോ​ടെ സം​ഘാം​ഗ​ങ്ങ​ള്‍ പി​രി​വെ​ടു​ത്ത് അ​ട​ക്കാ​നു​ള്ള തു​ക ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍​ക്കു കൈ​മാ​റി.

സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് തു​ക തി​രി​ച്ചു​ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു ട്രാ​വ​ല്‍ ഏ​ജ​ന്‍​സി ഉ​ട​മ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, ഇ​തു​വ​രെ​യാ​യി​ട്ടും തു​ക തി​രി​ച്ചു​ന​ല്‍​കി​യി​ട്ടി​ല്ല. താ​മ​ര​ശ്ശേ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തിെന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍, ക​ഴി​ഞ്ഞ 22ന് ​പ​ണം തി​രി​ച്ചു​ന​ല്‍​കാ​മെ​ന്ന്​ ഉ​ട​മ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, പ​ണം ല​ഭി​ച്ചി​ട്ടി​ല്ല. ഇ​യാ​ളു​ടെ സാ​മ്പത്തി​ക ത​ട്ടി​പ്പു​ക​ളെ കു​റി​ച്ച്‌ സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ല്‍​പ​ള്ളി പോലീ​സ് സ്​​റ്റേ​ഷ​നി​ലും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ജോ​സ് എം. കു​ര്യ​ന്‍, കെ.​എ​സ് ജെ​യിം​സ്, കെ.​വി കേ​ളു, പി.​ജെ സെ​ബാ​സ്​​റ്റ്യ​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് വോട്ടിങ് അര്‍ധരാത്രിയോളം ; പോളിങ് അവസാനിച്ചത് രാത്രി 11.47-ന്

0
കോഴിക്കോട്: വോട്ടർമാർ ഒഴുകിയെത്തിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ആവേശകരമായ പോളിങ്. കോഴിക്കോട്,...

തിരുവനന്തപുരത്ത് ഇന്നുമുതൽ ചിലയിടങ്ങളിൽ ജലവിതരണം മുടങ്ങും

0
തിരുവനന്തപുരം : അരുവിക്കരയിൽ നിന്നു മൺവിള ടാങ്കിലേക്കുള്ള 900എം എം പിഎസ്...

ര​ണ്ടാം ഘ​ട്ട​ തെരഞ്ഞെടുപ്പ് ; രാ​ജ​സ്ഥാ​നി​ൽ 64.6% പോ​ളിം​ഗ്

0
ജ​യ്പൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ രാ​ജ​സ്ഥാ​നി​ൽ 64.6% വോ​ട്ടിം​ഗ് രേ​ഖ​പ്പെ​ടു​ത്തി....

ഇടത് മുന്നണി ചരിത്ര വിജയം നേടും ; സിപിഎം

0
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ചരിത്ര വിജയം നേടുമെന്ന് സിപിഎം....