Thursday, May 9, 2024 7:37 am

യാത്രകള്‍ ഇഷ്ടപ്പെടുന്നവരെ കാത്ത് ആനക്കാംപൊയില്‍

For full experience, Download our mobile application:
Get it on Google Play

യാത്രകളെ ഇഷ്ടപ്പെടുന്നവരാണ് കൂടുതലും. സ്ഥിരം പോകുന്ന സ്ഥലങ്ങള്‍ക്ക് പുറമെ വ്യത്യസ്തത നാം ആഗ്രഹിക്കാറുണ്ട്. പ്രശസ്തിയുടെ പേരില്‍ മാത്രമുള്ള ചില ലൊക്കേഷനുകള്‍ തേടി പോകുന്നവരുമുണ്ട്. അധികമാരും പോകാത്ത ഇടങ്ങള്‍ തേടുന്നവരുമുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ കുറച്ചു നാളുകളായി കോഴിക്കോടുകാരുടെ ഇഷ്ടപട്ടികയില്‍ ഇടം നേടിയ ഒരു സ്ഥലമാണ് ആനക്കാംപൊയില്‍. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍ നിലകൊള്ളുന്ന ആനക്കാംപൊയില്‍ ഇന്ന് നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും മികച്ച അവധിക്കാല വിനോദസഞ്ചാര കേന്ദ്രമാകാന്‍ സാധ്യതയുള്ള ഇടമാണിത്. എന്നാല്‍ വേണ്ടത്ര പുരോഗതി ഇവിടെ ഉണ്ടായിട്ടില്ല.

തിരക്കേറിയ നഗരത്തില്‍ നിന്നും ശാന്തത തേടുന്നവര്‍ക്ക് ഇത് മികച്ച ഓപ്ഷനാണിത്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാട് ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മലയോര ഗ്രാമമാണ് ആനക്കാംപൊയില്‍. പശ്ചിമഘട്ട മലനിരകളുടെ പടിഞ്ഞാറ് ഭാഗത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വടക്ക് നീലിമലയും കിഴക്ക് വെള്ളരിമലയും തെക്ക് മരുതും കോട്ട് മലയും ചുറ്റി നില്‍ക്കുന്ന ഇടമാണിത്. സഞ്ചാരികളില്‍ അധികം ആളുകളും എത്തുന്നത് അരിപ്പാറ വെള്ളച്ചാട്ടം തേടിയാണ്. തിരുവമ്പാടി ടൗണില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇരുവഞ്ഞിപ്പുഴയുടെ കൈവഴിയാണ് ഈ വെള്ളച്ചാട്ടം എന്നതും പ്രത്യേകതയാണ്. തിരുവമ്പാടി പഞ്ചായത്തിലും വയനാട് ജില്ലയുടെ മേപ്പാടി പഞ്ചായത്തിലുമായി വ്യാപിച്ച് കിടക്കുന്ന മലനിരയാണ് വെള്ളരിമല മലനിരകള്‍. ട്രക്കിംഗ്, റോക്ക് ക്ലൈംബിംഗ്, വന്യ ജീവി സങ്കേതത്തിലേക്കുള്ള യാത്ര എന്നിവ ഇവിടെ സാധ്യമാണ്. ആനക്കാംപൊയിലിനോട് ചേര്‍ന്നാണ് വെള്ളരിമലയുടെ സ്ഥാനം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരിക്കൊമ്പൻ സമിതി ശുപാർശ ജനജീവിതത്തിനും ടൂറിസം മേഖലക്കും ദോഷകരമായതെന്ന് ആക്ഷേപം

0
ഇടുക്കി: അരിക്കൊമ്പൻ വിദഗ്ദ്ധ സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ മൂന്നാർ,...

പു​ൽ​വാ​മ​യി​ൽ ബോ​ട്ട് മ​റി​ഞ്ഞ് അപകടം ; ഏ​ഴു പേ​രെ ര​ക്ഷ​പെ​ടു​ത്തി, ര​ണ്ട് പേ​രെ കാ​ണാ​താ​യി

0
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ബോ​ട്ട് മ​റി​ഞ്ഞ് ര​ണ്ട് പേ​രെ കാ​ണാ​താ​യി. ഏ​ഴു...

മാതൃകാഡ്രൈവർമാർക്ക് സൗജന്യ ഇന്ധന കാർഡുകൾ

0
അബുദാബി : ഗതാഗതനിയമങ്ങൾ പാലിച്ചുകൊണ്ട് വാഹനമോടിച്ച ഡ്രൈവർമാർക്ക് അഡ്‌നോക് പെട്രോൾ കാർഡുകൾ...

വൈദ്യുതി പ്രതിസന്ധി : മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതലയോഗം ; പ്രാദേശിക നിയന്ത്രണം തുടരുന്നതിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ...