ഒരു നൂറ് തവണ പോയാലും ഇടുക്കി കണ്ടുതീർക്കുകയെന്നത് സാധ്യമല്ല. അത്രയധികം ഇടങ്ങളാണ് ഇവിടെയുള്ളത്. മഴക്കാലമായാൽ പിന്നെ വെള്ളച്ചാട്ടങ്ങൾക്ക് ജീവൻ വെയ്ക്കുന്നതോടെ കാണാനുള്ള ഇടങ്ങൾ പിന്നെയും കൂടും. ഈ മനോഹരമായ കാഴ്ചകളിലേക്കാണ് തൊടുപുഴ കെ എസ് ആർ ടി സിയുടെ ഇത്തവണത്തെ ബജറ്റ് യാത്ര. മൂന്നാർ, ചതുരംഗപ്പാറ, ആനയിറങ്കല്‍ അണക്കെട്ട്, കള്ളിമാലി വ്യൂ പോയിന്‍റ്, പൊന്മുടി എന്നിവിടങ്ങൾ സന്ദർശിക്കുന്ന ഈ ഏകദിന യാത്ര ഇടുക്കിയിലെ അധികമാരും കാണാത്ത ഇടങ്ങളാണ് സഞ്ചാരികളുടെ മുന്നിലെത്തിക്കുന്നത്. പൊന്മുടിയും കള്ളിമാലി വ്യൂ പോയിന്‍റും അങ്ങനെയൊരു സ്ഥിരം സന്ദർശന കേന്ദ്രമേയല്ല.
ജൂൺ 25 ഞായറാഴ്ച രാവിലെ 7.00 മണിക്ക് തൊടുപുഴയിൽ നിന്ന് പുറപ്പെടുന്ന യാത്ര മൂന്നാറിലെത്തും. അതിനു ശേഷം മൂന്നാറിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൂടെ കടന്നുപോകുന്ന ഗ്യാപ് റോഡ് വഴി ആനയിറങ്കൽ അണക്കെട്ടിന്റെ മനോഹരമായ കാഴ്ചകൾ കണ്ട് ചതുരംഗപ്പാറയിലെത്തും. കാറ്റാടിപ്പാടങ്ങളുടെ നാടായ ഇവിടെ നിർത്താതെ വീശുന്ന കാറ്റാണ് ആകർഷണം. പിന്നീട് കള്ളിമാലി വ്യൂ പോയിന്‍റിലേക്ക് പോകും. തിരിച്ചു മടങ്ങുന്ന വഴി പൊന്മുടി കൂടി സന്ദർശിച്ച് രാത്രിയോടെ തൊടുപുഴയിൽ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ചതുരംഗപ്പാറ
ഇടുക്കിയിലെ സ്ഥലങ്ങളിൽ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് ചതുരംഗപ്പാറ. സമുദ്രനിരപ്പിൽ നിന്നും 3605.64 അടി ഉയരെ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാൽ താഴെ അതിമനോഹരമായ പ്രകൃതിയുടെ കാഴ്ചകൾ കാണാം. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ, കമ്പം, തേവാരം, ഉത്തമപാളയം, ചിന്നമന്നൂർ, വൈഗ എന്നീ പ്രദേശങ്ങളുടെ വിദൂര ദൃശ്യങ്ങളാൽ സുന്ദരമായ ഇവിടെ നിന്നാൽ പശ്ചിമഘട്ട മലനിരകളുടെ കാഴ്ചയും കാണാം. ഇവിടുത്തെ സൂര്യോദയ-അസ്തമയ കാഴ്ചകൾക്ക് നിരവധി ആരാധകരുണ്ട്.
പൊന്മുടി അണക്കെട്ട്
ഇടുക്കിയിലേക്കുള്ള യാത്രയിൽ അധികമാരും വന്നെത്താത്ത സ്ഥലങ്ങളിലൊന്നാണ് പൊന്മുടി അണക്കെട്ട്. പെരിയാറിന്റെ കൈവഴിയായ പന്നിയാർ പുഴക്ക് കുറുകെ നിർമ്മിച്ച ഈ ഡാമിന് 294 മീറ്റർ നീളവും 59 മീറ്റർ ഉയരവും ഉണ്ട്. ഇവിടെയെത്തിയാൽ പൊന്മുടി ജലാശയത്തിന്‍റെ വിദൂരദൃശ്യം കാണാം. സ്പൈസസ് പാർക്ക്, വ്യൂ പോയിന്‍റ്, ബോട്ടിങ് തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ. ഇവിടുത്തെ വ്യൂ പോയിന്‍റിൽ നിന്നാൽ മൂന്നാർ മലനിരകളുടെയടക്കം വിദൂര ദൃശ്യങ്ങളും ആസ്വദിക്കാം. നാലുപാടും ഉയർന്നു നില്‌ക്കുന്ന മലനിരകൾക്കു കടുവനിലായാണ് പൊന്മുടി ജലാശയമുള്ളത്.
ഗ്യാപ് റോഡ്
മൂന്നാറിലെ ഏറ്റവും മനോഹര കാഴ്ചകളിലൊന്നാണ് ഇപ്പോൾ ഗ്യാപ് റോഡ്. ഈ വഴിയിലൂടെ സഞ്ചരിക്കുവാനായി മാത്രം മൂന്നാറിലെത്തുന്ന ആളുകളുമുണ്ട്. ദേവികുളത്തു നിന്നു ചിന്നക്കനാലിൽ എത്തുമ്പോൾ മുതൽ ക്യാപ് റോഡ് കാഴ്ചകൾ ആരംഭിക്കും. മൂന്നാറിൽ നിന്നു 13 കിലോമീറ്റർ സഞ്ചരിച്ചാൽ ഗ്യാപ് റോഡിലേക്ക് കടക്കാം. പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ അണക്കെട്ട് എന്നിവയാണ് ഈ വഴി പോകുമ്പോഴുള്ള പ്രധാന കാഴ്ചകൾ. 600 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും 9400262204, 8304889896, 9605192092, 9744910383 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033