Saturday, June 1, 2024 12:26 pm

വാഗമണ്ണിന് മുകളിലൂടെ പറക്കാം, അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റ് മാർച്ചിൽ

For full experience, Download our mobile application:
Get it on Google Play

വാഗമണ്‍ ഒരു വേറെ ലോകമാണ്. സാഹസികരെയും പ്രകൃതി സ്നേഹികളും വെറുതേ ഒരു ദിവസം ചെലവഴിക്കാനെത്തുന്നവരെയും ഒക്കെ ഒട്ടും നിരാശരാക്കാതെ സന്തോഷിപ്പിച്ച് വിടുന്ന ഇടം. എന്നിരുന്നാലും ഇവിടെ എത്തുന്നവരിൽ അധികവും സാഹസികത തേടി വരുന്നവർ തന്നെയാണ്. ഇതാ വാഗമണ്ണിലെത്തുന്ന സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത. വാഗമൺ ഇനി പറന്നും കാണാം. അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ഏഷ്യയുടെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന വാഗമണ്‍. വാഗമൺ മലനിരകൾക്കു മുകളിലൂടെ പറന്നു കാണുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റ് മാർച്ച് 14,15,16,17 എന്നീ തിയതികളിലാണ് നടക്കുക. കേരളാ വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി പാരാഗ്ലൈഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എയ്റോ സ്‌പോർട്‌സ് അഡ്വഞ്ചർ
ഫെസ്റ്റ് സാഹസിക സഞ്ചാരികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസങ്ങളാണ് ഇനി വരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്‌പോർട്‌സ് അഡ്വഞ്ചർ ഫെസ്റ്റ് ആണ് വാഗമണ്‍ ഇന്‍റർനാഷണൽ പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ. പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്ന് അന്തർ ദേശീയ തലത്തിൽ പ്രശസ്തരായ നൂറിലധികം ഗ്ലൈഡർമാർ പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ പരിപാടിയുടെ ഭാഗമാകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. ആറ് ഇനങ്ങളിലായി പാരാഗ്ലൈഡിങ്ങുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും സംഘടിപ്പിക്കും എന്നാണ് വിവരം.
വാഗമൺ പാരാഗ്ലൈഡിങ്
കേരളത്തിലെ ഏറ്റവും മികച്ച പാരാഗ്ലൈഡിങ് ഡെസ്റ്റിനേഷനാണ് വാഗമണ്‍. കേരളത്തിനകത്തും പുറത്തും നിന്ന് പാരാഗ്ലൈഡിങ് സീസൺ സമയത്ത് നിരവധി സഞ്ചാരികളാണ് എത്തിച്ചേരുന്നത്. വാഗമണ്ണിന്‍റെ മനംമയക്കുന്ന ഭംഗി പറന്നു കാണാം എന്നതാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ആറായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍ പകരം വെയ്ക്കുവാനില്ലാത്ത കാഴ്ചകൾക്കും പേരുകേട്ടതാണ്. പൈൻമരങ്ങൾ,തേയിലത്തോട്ടങ്ങൾ, ടീ ഗാര്‍ഡന്‍ ലെയ്ക്ക്, തങ്ങളുപാറ, ഇല്ലിക്കൽ കല്ല, മാർമല വെള്ളച്ചാട്ടം, കുരിശുമല, മുരുകന്‍ മല, അഡ്വഞ്ചർ പാർക്ക്, ചില്ലുപാലം എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ വാഗമണ്ണിൽ കാണാനുണ്ട്. മിക്കപ്പോഴും ഒറ്റ ദിവസത്തിൽ സന്ദർശിച്ചു മടങ്ങുവാനാണ് ആളുകൾ ഇവിടെ എത്തുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ളവർക്ക് ഒരു ഡേ ഔട്ട് ഡെസ്റ്റിനേഷൻ ആണ് വാഗമൺ. എന്നാൽ ഒരു രാത്രിയെങ്കിലും ഇവിടെ ചെവവഴിക്കാന്‍ കഴിയുന്ന രീതിയിൽ വേണം വരാൻ.
അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവൽ വർക്കല
ഇതോടൊപ്പം അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിന് കേരളം ഒരുങ്ങുകയാണ്. മാർച്ച് 29, 30, 31 തിയതികളിൽ തിരുവനന്തപുരം വർക്കലയിലാണ് അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവൽ നടക്കുക. കൂടാതെ എം ടി ബി കേരള 2024 ഏഴാം പതിപ്പ് ഏപ്രിൽ 26, 27, 28 തിയതികളിൽ വയനാട് മാനന്തവാടിയിലും മലബാർ റിവർ ഫെസ്റ്റിവൽ ജൂലൈ 25, 26, 27, 28 തിയതികളിൽ കോഴിക്കോട് ചാലിപ്പുഴയിലും ഇരവഴഞ്ഞിപ്പുഴയിലും നടക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടുക്കിയില്‍ ശക്തമായ മഴ ; രണ്ടിടത്ത് ഉരുൾപൊട്ടി, വ്യാപകനാശം

0
ഇടുക്കി: ജില്ലയില്‍ കനത്ത മഴയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. ഇന്നലെ വൈകീട്ട് പൂച്ചപ്രയിലും...

ആധികാരികതയില്ലാതെ ഡികെ അങ്ങനെ പറയില്ല ; മൃഗബലി ആരോപണത്തിൽ കൊടിക്കുന്നിൽ സുരേഷ്

0
തിരുവനന്തപുരം: കർണാടകയിലെ കോൺ​ഗ്രസ് നേതാവ് ഡികെ ശിവകുമാർ നടത്തിയ മൃ​ഗബലി ആരോപണത്തിൽ...

നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത് അമ്മ ജീവനൊടുക്കിയതായി റിപ്പോർട്ടുകൾ

0
തിരുവനന്തപുരം: കിടപ്പുരോഗിയായ മകളുടെ കഴുത്തറത്തശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് നാടിനെ...

ബോംബ് ഭീഷണി ; ചെന്നൈ- മുംബൈ ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിങ് നടത്തി

0
മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇൻഡിഗോയുടെ...