ബിരുദ പരീക്ഷയിൽ അഞ്ച് റാങ്കുകളുടെ തിളക്കത്തിൽ നിഷ് : അഭിമാന നേട്ടമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സർവകലാശാല ബിരുദ പരീക്ഷകളിൽ അഞ്ച് റാങ്കുകൾ കരസ്ഥമാക്കി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് – നിഷിലെ വിദ്യാർത്ഥികൾ തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ശ്രവണ പരിമിതരായ വിദ്യാർത്ഥികൾക്കായുള്ള കേരള സർവകലാശാലയുടെ ബികോം, ബി എസ് സി കമ്പ്യൂട്ടർ സയൻസ് എന്നീ ഡിഗ്രി കോഴ്സുകളുടെ അവസാന വർഷ പരീക്ഷയിലാണീ നേട്ടം. നിഷിലെ വിദ്യാർത്ഥികളായ നമിഷ്‌നാ ലക്ഷ്‌മണൻ, സൽമാൻ ഫാരിസ്, അഭിനവ്, പുനിയത് ത്രിപാഠി, നബിൽ എന്നിവരാണ് നിഷിന്റെ മികവ് ഉയർത്തിക്കാട്ടിയിരിക്കുന്നത്. ബികോം പരീക്ഷയിൽ നമിഷ്‌നാ ലക്ഷ്‌മണൻ 3600 ൽ 3065 മാർക്കോടെ ഒന്നാം റാങ്ക് നേടിയപ്പോൾ സൽമാൻ ഫാരിസിന് 2968 മാർക്കും രണ്ടാം റാങ്കും ലഭിച്ചു. മൂന്നാം റാങ്ക് നേടിയ അഭിനവിന് 2069 മാർക്കുണ്ട്. ബി എസ് സി കംപ്യൂട്ടർ സയൻസ് പരീക്ഷയിലാണ് പുനിയത് ത്രിപാഠി ഒന്നാം റാങ്ക് നേടിയത്. നബീൽ ടി പി മൂന്നാം റാങ്കും കരസ്ഥമാക്കി.

നിഷിലെ അധ്യാപകരുടെ അർപ്പണബോധത്തിന്റെയും അദ്ധ്യാപനമികവിന്റെയും സ്ഥാപനത്തിന്റെ വിവിധമേന്മകളുടെ സമഗ്രതയുടേയും തെളിവുകൂടിയാണ് ഇവിടത്തെ വിദ്യാർത്ഥികൾ തുടർച്ചയായി നേടുന്ന ഈ ഉന്നതവിജയങ്ങൾ. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം, പുനരധിവാസം എന്നീ മേഖലകളിൽ മികവോടെ പ്രവർത്തിക്കുന്ന നിഷിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മാത്രമല്ല വിദേശത്തുനിന്നും ബിരുദ കോഴ്‌സുകൾ പഠിക്കാൻ വർഷങ്ങളായി വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ എത്തിച്ചേരുന്നുണ്ട്. പഠനവിഷയങ്ങൾക്കുപരിയായി കുട്ടികളുടെ സർവ്വതോന്മുഖമായ വികസനവും നിഷ് ഈ കോഴ്‌സുകളിലൂടെ ലക്ഷ്യം വയ്ക്കുന്നുണ്ട്. സമൂഹത്തോട് ഇഴുകിച്ചേർന്ന് ആത്മവിശ്വാസത്തോടെ ജീവിക്കാനും ഇനിയും നിരവധി നേട്ടങ്ങൾ കൈവരിക്കാനും നിഷിലെ ഉന്നതവിദ്യാഭ്യാസം അവർക്ക് പ്രചോദനമേകട്ടെ- മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...

​’മോദി ഗ്രേറ്റ് ആണ്, എനിക്ക് അതിന് കഴിയില്ല’ ; ​ജി7 ഉച്ചകോടിക്കിടെ മോദി-ട്രംപ് കൂടിക്കാഴ്ച;...

0
ന്യൂഡൽഹി: : യുദ്ധം അവസാനിപ്പിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന...

​’ഇത് കൊടിയ വഞ്ചന, മാപ്പില്ല’; സ്കൂളുകളിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ യുഡിഎഫ് ഗവൺമെന്റ്, പിഎം...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ...