തകര്‍ന്ന് തരിപ്പണമായ പള്ളിപ്പടി-ചെങ്ങറ മുക്ക് റോഡിലെ യാത്ര ദുസഹമാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: തകര്‍ന്ന് തരിപ്പണമായ ഗ്രാമീണ റോഡില്‍ യാത്ര ദുസഹമാകുന്നു. പള്ളിപ്പടി-ചെങ്ങറ മുക്ക് റോഡാണ് നാളുകളായി തകര്‍ന്നു കിടക്കുന്നത്. രണ്ടര കിലോമീറ്റർ ദൂരം തകർന്നു തരിപ്പണം ആയിട്ട് മൂന്ന് വർഷത്തിൽ ഏറെയായി. നിരന്തര സമ്മർദ്ദത്തിൻ്റെ ഭാഗമായി ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ സ്കീമില്‍ ഉൾപ്പെടുത്തി സർക്കാർ 40 ലക്ഷം രൂപ അനുവദിച്ചതായി എല്‍.എസ്.ജി.ഡി പത്തനംതിട്ട ജോയിൻ്റ് ഡയറക്ടർ കഴിഞ്ഞ നവംബറിൽ സർക്കുലർ ഇറക്കിയിരുന്നു.

പൊതുമരാമത്ത് വകുപ്പ് വഴി പുനരുദ്ധരിക്കുന്നതിന് പഞ്ചായത്ത് നിരാക്ഷേപ പത്രം നൽകുകയും ചെയ്തിട്ട് ഒമ്പത് മാസം കഴിഞ്ഞു. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന നൂറു കണക്കിന് വാഹ നങ്ങൾക്കും പ്രയോജനകരമായ റോഡ് അടിയന്തിരമായി ടാറിംഗ് നടത്തണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. ഇരുചക്ര വാഹന യാത്രക്കാര്‍ നിത്യവും അപകടത്തില്‍പെട്ടിട്ടും അധികൃതര്‍ നിസംഗത പാലിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അടിയന്തിരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വന്‍ പ്രതിഷേധം നടത്തുവാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാപ്പിഡോയ്ക്കും തിരിച്ചടി ; ലൈസൻസ് സസ്പെൻഡ് ചെയ്ത് ചണ്ഡീഗഢ് ഭരണകൂടം

0
ചണ്ഡീ​ഗഢ്: ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെയും റാപ്പിഡോയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്ത്...

റാന്നി പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നു

0
റാന്നി : പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നതിന്റെ ...

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...