കല്ലാറ്റിൽ സഞ്ചാരികൊക്കുകൾ വിരുന്നെത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : വിനോദ സഞ്ചാരികളിൽ കൗതുകമുണർത്തി കല്ലാറ്റിൽ സഞ്ചാരികൊക്കുകൾ വിരുന്നെത്തി. ഏഷ്യൻ ഓപ്പൺ ബിൽസ്റ്റോക്ക് അഥവാ ചേരാകൊക്കൻ ഇനത്തിൽപെട്ട ദേശാടനക്കിളിയാണ് ഇപ്പോൾ കല്ലാറ്റിൽ എത്തിയിരിക്കുന്ന താരങ്ങൾ. എന്നാൽ പ്രചനന കാലത്ത് വെള്ള നിറവും അല്ലാത്ത സമയങ്ങളിൽ ചാര കലർന്ന വെള്ള നിറവുമാണുള്ളത്. പ്രചനന കാലത്ത് ഇവറ്റകളുടെ തൂവലുകളുടെ തിളക്കം വർധിക്കുമെന്നതും വലിയ പ്രത്യേകതയാണ്. കുഞ്ഞുങ്ങൾക്ക് തലയിലും കഴുത്തിലും മാറിടത്തിലും ചാര നിറമാണുള്ളത്. ദീർഘ വൃത്താകൃതിയിലുള്ള മുട്ടകളാണ് ഇടുക.

അറുപത്തിയെട്ട് സെൻ്റീമീറ്ററാണ് ഉയരം. മനുഷ്യരോട് അധികം ഇടപഴകാത്ത ഏഷ്യൻ ഓപ്പൺ ബിൽസ്റ്റോക് പക്ഷികൾ മനുഷ്യന് പെട്ടെന്ന് ചെന്ന് എത്തുവാൻ കഴിയാത്ത ചതുപ്പ് നിലങ്ങളിലാണ് കൂട് കൂട്ടുക. തണ്ണിത്തോട് കല്ലാറും പരിസരങ്ങളും കേന്ദ്രീകരിച്ചാണ് ഇവറ്റകളെ ഇപ്പോൾ കൂടുതലായും കണ്ടുവരുന്നത്. വേനൽകാലത്ത് ഇവിടെ എത്തുന്ന ദേശാടനകിളികൾക്ക് കല്ലാറ്റിലെ കക്കയിനത്തിൽപെട്ട നത്തയ്ക്കയാണ് പ്രധാന ഭക്ഷണം. മൂന്ന് വർഷത്തിലേറെയായി ഇവറ്റകളെ കല്ലാറ്റിലും സമീപ പ്രദേശങ്ങളിലുമായി കാണപ്പെടുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...