Wednesday, July 24, 2024 10:42 am

ബാങ്കിന്റെ ജപ്തി നടപടിക്കിടെ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : നെടുങ്കണ്ടത്ത് സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശരിക്കണ്ടം സ്വദേശി ഷീബയാണ് മരിച്ചത്. ഷീബയെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പൊള്ളലേറ്റിരുന്നു. നെടുങ്കണ്ടത്തെ സ്വകാര്യ ബാങ്കിൽ നിന്നുമെടുത്ത ഇരുപത് ലക്ഷം രൂപ കുടിശികയായതോടെയാണ് ബാങ്ക് നിയമനടപടികളിലേക്ക് നീങ്ങിയത്. ജനപ്രതിനിധികൾ ഇടപെട്ട് അവധി നീട്ടി നൽകിയെങ്കിലും പണം അടയ്ക്കാനാകാതെ വന്നതോടെ ജപ്തി നടപടികൾ തുടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ ബാങ്ക് ഉദ്യോഗസ്ഥർ പൊലീസിന്റെ സാന്നിധ്യത്തിൽ വീട്ടിലെത്തിയപ്പോഴാണ് ഷീബ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.

ഷീബയെ രക്ഷിക്കാൻ ശ്രമിക്കവെ നെടുങ്കണ്ടം സ്റ്റേഷൻ എസ്ഐ ബിനോയ്‌ക്കും വനിത സിവിൽ ഓഫീസർ അമ്പിളിക്കും പൊള്ളലേറ്റു. ഗുരുതരമായി പരുക്കേറ്റ ഷീബയെ കോട്ടയം മെഡിക്കൽ കോളജിലേക്കും വനിത സിവിൽ ഓഫീസർ അമ്പിളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. പരുക്കേറ്റ എസ്ഐ ബിനോയി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജപ്തി നടപടിയിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ്‌ സ്വകാര്യ ബാങ്കിലേക്ക് മാർച്ച് നടത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുരമ്പാല വലിയതോട് മെലിഞ്ഞു ; നാട് വെള്ളപ്പൊക്ക ഭീഷണിയിൽ

0
പന്തളം : മഴ ശക്തമായാൽ കുരമ്പാല വലിയതോടിന്‍റെ ഇരുകരയിലും താമസിക്കുന്ന കുടുംബംഗങ്ങളുടെ...

തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ 24 മണിക്കൂർ ജലവിതരണം മുടങ്ങുമെന്ന് അറിയിപ്പ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ രണ്ട് ദിവസം ജലവിതരണം തടസ്സപ്പെടുമെന്ന്...

പന്തളം – പത്തനംതിട്ട റോഡിൽ തകർന്ന സ്ലാബ് കാൽനട യാത്രക്കാർക്ക് ഭീഷണിയാകുന്നു

0
പന്തളം : പന്തളം - പത്തനംതിട്ട റോഡിൽ തകർന്ന സ്ലാബ് കാൽനട...

‘ കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളിൽ സംതൃപ്തി ; സന്നദ്ധ പ്രവർത്തകർ വേണമെന്ന് തോന്നുന്നില്ല ‘...

0
ബെം​ഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ...