ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം ; പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍വരും. ജൂലൈ 31 വരെ സംസ്ഥാനത്തെ യന്ത്രവൽകൃത മത്സ്യബന്ധന മേഖല നിശ്ചമാകും. സംസ്ഥാനത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കൽ മൈൽ കടലിൽ അടിത്തട്ടിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കാണ് നിരോധനം. ഇന്‍ബോർഡ് വള്ളങ്ങൾക്കും പരമ്പരാഗത വള്ളങ്ങൾക്കും കടലിൽ പോകാൻ തടസ്സമില്ല. പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും.

സംസ്ഥാനത്താകെ 3737 യന്ത്രവൽകൃത ബോട്ടുകളുണ്ടെന്നാണ് കണക്ക്. കൊല്ലം ജില്ലയില്‍ നീണ്ടകര, തങ്കശ്ശേരി, അഴീക്കല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍. 10–15 ദിവസത്തേക്ക് കടലില്‍പോയ മിക്ക ബോട്ടുകളും ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി തീരത്തേക്ക് മടങ്ങിയെത്തി. ട്രോളിങ് നിരോധന സമയത്താണ് ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണി. ബോട്ടുടമകള്‍ക്ക് ലക്ഷങ്ങളുടെ ചെലവാണിത്. വരുമാനത്തിനായി മറ്റു ജോലികള്‍ക്ക് പോകുന്ന തൊഴിലാളികളുമുണ്ട്. 1989 ലാണ് ട്രോളിങ് നിരോധനം ആദ്യമായി സംസ്ഥാനമൊട്ടാകെ നടപ്പാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...