സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു ; 52 ദിവസം ബന്ധനം പാടില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മൺസൂൺ സീസൺ ആരംഭിച്ചതോടെ സംസ്ഥാനത്ത് ഇന്നലെ അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ആരംഭിച്ചു. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 52 ദിവസം നീണ്ടുനിൽക്കുന്ന നിരോധനം ജൂലൈ 31ന് അർദ്ധരാത്രി പിൻവലിക്കും. ഇക്കാലയളവിൽ വലകൾ ഉപയോഗിച്ച് ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങൾക്കും, ഇൻബോർഡ് ബോട്ടുകൾക്കും നിയന്ത്രണം ബാധകമല്ല.

ട്രോളിംഗ് നിരോധനത്തോടനുബന്ധിച്ച് ഇന്നലെ തന്നെ ബോട്ടുകളെല്ലാം കരയ്ക്ക് അടുപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 3737 ബോട്ടുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണം ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ പ്രത്യേക പരിശോധനകൾ അധികൃതരുടെ നേതൃത്വത്തിൽ നടത്തുന്നതാണ്. അതേസമയം, ജൂൺ 1 മുതൽ 12 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള കടലിൽ കേന്ദ്രസർക്കാർ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ചെറുവള്ളങ്ങൾക്ക് മാത്രം മത്സ്യബന്ധനം നടത്താൻ അനുമതി ഉള്ളതിനാൽ മത്സ്യവില കുത്തനെ കുതിച്ചുയരാൻ സാധ്യതയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...